അവധികഴിഞ്ഞെത്തിയ ഫിറോസിന് സൗദി കുടുംബം നൽകിയത്; സന്തോഷക്കണ്ണീർ

firoz-saudi
SHARE

ജിദ്ദ: അവധികഴിഞ്ഞ് സൗദിയിൽ തിരിച്ചുവരുമ്പോൾ മലപ്പുറം എടക്കര സ്വദേശി ഫിറോസ് ഖാൻ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല, ഇങ്ങനെയൊരു ഹൃദ്യമായ സ്വീകരണം തന്നെ കാത്തിരിക്കുന്നുണ്ടെന്ന്. ജിദ്ദ ജാമാകുവൈസയിലെ സ്വദേശി വീട്ടിൽ ഡ്രൈവറായ ഫിറോസ് ഖാന് തൊഴിലുടമയായ സുഹൈർ അൽ ഗാംദിയും സഹോദരൻ അബ്ദുൽ ലത്തീഫ് അൽ ഗാംദിയും കുടുംബവുമാണ് കേക്ക് മുറിച്ചും സംഗീതമൊരുക്കിയും വിഭവസമൃദ്ധമായ ഭക്ഷണം വിളമ്പിയും വൻ സ്വീകരണം നൽകിയത്. വർഷമായി ഫിറോസ് ഖാൻ കുടുംബത്തിന്റെ കൂടെയാണ് ജോലിചെയ്യുന്നത്. 7 മാസം മുൻപ് നാട്ടിൽ പോയ ഇദ്ദേഹം അവധി കഴിഞ്ഞ് ദുബായ് വഴിയായിരുന്നു ജിദ്ദയിലെത്തിയത്. വീട്ടിലെത്തിയപ്പോൾ കണ്ടത് സന്തോഷം കൊണ്ട് കണ്ണുകൾ നിറച്ച കാഴ്ചയായിരുന്നുവെന്ന് ഇദ്ദേഹം പറഞ്ഞു. സ്വന്തം സഹോദരനെ പോലെയാണ് സൗദി കുടുംബം തന്നോട് പെരുമാറുന്നത്. ശമ്പളത്തിന് പുറമേ എല്ലാവിധ സഹായങ്ങളും ലഭിക്കുന്നുണ്ടെന്നും  പറഞ്ഞു.

MORE IN GULF
SHOW MORE