ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ്; ഇന്ത്യക്കാരന് ഏഴുകോടി സമ്മാനം

dutyfree-17
SHARE

ദുബായ് ഡ്യൂട്ടിഫ്രീയുടെ മില്ലെനിയം മില്യനെയർ നറുക്കെടുപ്പിൽ ഇന്ത്യക്കാരന് ഏഴ് കോടിയിലേറെ രൂപ (ഏകദേശം 10 ലക്ഷം യുഎസ് ഡോളർ) സമ്മാനം. 20 വർഷമായി ദുബായിൽ താമസിക്കുന്ന 46 കാരനാണ് വിജയി. ദുബായ് എയർ ഷോ വേദിയായ ദുബായ് വേൾ‍ഡ് സെൻട്രലിലായിരുന്നു നറുക്കെടുപ്പ്.

രണ്ട് മാസം മുമ്പാണ് ഇയാൾ ഡ്യൂട്ടിഫ്രീ നറുക്കെടുപ്പിൽ ചേർന്നത്. സമ്മാനം ലഭിച്ച വിവരം പറയാൻ വിളിച്ചയാളോട് ഈ ഫോൺവിളി എന്റെ ജീവിതം മാറ്റിമറിച്ചുവെന്നായിരുന്നു സന്തോഷം കൊണ്ട് റിയാന്റെ പ്രതികരണം. സ്വകാര്യ കമ്പനിയിൽ ഫിനൻഷ്യൽ മാനേജറാണ് റിയാൻ. നറുക്കെടുപ്പിൽ ഭാഗ്യം തേടിയെത്തുന്ന 185–ാമത്തെ ഇന്ത്യക്കാരൻ കൂടിയാണ് റിയാൻ.

MORE IN GULF
SHOW MORE