നടന്‍ സിദ്ദിഖിനും ഗോള്‍ഡന്‍ വീസ; ഏറ്റുവാങ്ങി താരം

golden-visa-uae
SHARE

ചലചിത്ര നടന്‍ സിദ്ദിഖിനും യുഎഇയുടെ ദീർഘകാല താമസവീസയായ ഗോൾഡൻ വീസ ലഭിച്ചു. ദുബായ് ബിസിനസ്സ് സെറ്റപ്പ് സെന്‍ററായ എമിറേറ്റ്സിന്‍റെ ഫസ്റ്റ് സി ഇ ഒ ജമാദ് ഉസ്മാനാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. കലാരംഗത്തെ പ്രതിഭകൾക്കും നിക്ഷേപകർക്കും ഡോക്ടർമാർക്കും പഠന മികവു പുലർത്തുന്ന വിദ്യാർഥികൾക്കും ഉൾപ്പെടെ വിവിധ മേഖലയിൽ ശ്രദ്ധേയരായവർക്കാണ് യുഎഇ 10 വർഷത്തെ ഗോൾഡൻ വീസ നൽകുന്നത്. മലയാള സിനിമയില്‍ നിന്ന് നിരവധി അഭിനേതാക്കള്‍ക്ക് അടുത്തിടെ ഗോള്‍ഡന്‍ വീസ ലഭിച്ചിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, നൈല ഉഷ, ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ തോമസ്, ആശാ ശരത്, ആസിഫ് അലി, മീര ജാസ്മിന്‍, മിഥുന്‍ രമേശ്, സംവിധായകന്‍ ലാല്‍ ജോസ്, സലീം അഹമ്മദ് എന്നിവര്‍ ഗോള്‍ഡന്‍ വീസ സ്വീകരിച്ചിരുന്നു.

MORE IN GULF
SHOW MORE
Loading...
Loading...