വ്യായാമത്തിനിടെ മലയാളി യുവാവ് അബുദാബിയിൽ കുഴഞ്ഞു വീണു മരിച്ചു

abhudabi-death
SHARE

അബുദാബി: വ്യായാമത്തിനിടെ മലയാളി യുവാവ് അബുദാബിയിൽ കുഴഞ്ഞു വീണു മരിച്ചു. പാലക്കാട് ചെറുപ്പുളശ്ശേരി മപ്പാട്ടുകര സ്വദേശിയും അബുദാബി അൽസഹ്റാ റിക്രൂട്ട്മെന്റ് സർവീസസ് എൽഎൽസിയിലെ പബ്ലിക് റിലേഷൻ ക്ലർക്കുമായ മുഹമ്മദ് ബഷീർ കരിമ്പനക്കൽ (33) ആണു മരിച്ചത്. ബുധനാഴ്ച വൈകിട്ട് മുസഫയിലെ താമസ സ്ഥലത്തിനടുത്തുള്ള ജിമ്മിൽ ട്രെഡ്മില്ലിൽ ഓടുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. കരിമ്പനക്കൽ മുഹമ്മദ് കുട്ടിയുടെയും ആയിഷയുടെയും മകനാണ്. ഭാര്യ: ഷഹർബാനു. മക്കൾ: ഷിഫ ഫാത്തിമ, നൈഹ ഷെറിൻ.  നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുമെന്നു കമ്പനി അധികൃതർ അറിയിച്ചു.

MORE IN GULF
SHOW MORE
Loading...
Loading...