മീര ജാസ്മിനും ഗോള്‍ഡന്‍ വീസ; ഏറ്റുവാങ്ങി താരം

meera-jasmin-03
SHARE

നടി മീര ജാസ്മിനും യുഎഇയുടെ ദീർഘകാലതാമസവീസയായ ഗോൾഡൻ വീസ ലഭിച്ചു. ദുബായ് താമസ കുടിയേറ്റ വകുപ്പ് ആസ്ഥാനത്തു നടന്ന ചടങ്ങിൽ മീര ജാസ്മിൻ വീസ ഏറ്റുവാങ്ങി. നീണ്ട ഇടവേളയ്ക്കുശേഷം മലയാള സിനിമയിലേയ്ക്ക് തിരിച്ചെത്തുന്ന വേളയിലാണ് താരത്തിന് ഗോൾഡൻ വിസ ലഭിക്കുന്നത്. ഇത് തന്റെ ജീവിതത്തിലെ ഒരു നാഴികക്കല്ലാണ്. യുഎഇ ഗോൾഡൻ വിസ ലഭിച്ചതിൽ താൻ അഭിമാനിക്കുന്നുവെന്നും താരം പ്രതികരിച്ചു.

യുണൈറ്റഡ് അറബ് എമിറേറ്റ്സ് പ്രസിഡന്റ് എച്ച് എച്ച് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ, എച്ച്എച്ച് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, എച്ച്എച്ച് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ എന്നിവരോടുള്ള നന്ദിയും താരം പ്രകടിപ്പിച്ചു. കോവിഡ്  സമയത്ത് യുഎഇ ഗവൺമെന്റ് കാണിച്ച മികച്ച കരുതലിന് നന്ദി അറിയിക്കുകയും എക്‌സ്‌പോ 2020ന് ആശംസയും താരം അറിയിച്ചു. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ജയറാമിന്റെ നായികയാണ് മീരാജാസ്മിന്‍ മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നത്.

MORE IN GULF
SHOW MORE
Loading...
Loading...