ദുബായ് ഡ്യൂട്ടി ഫ്രീ: മലയാളി വീട്ടമ്മയുടെ പേരിൽ ഭർത്താവെടുത്ത ടിക്കറ്റിന് ഏഴു കോടി

dubai-duty-free-new
SHARE

ഷാർജയിൽ താമസിക്കുന്ന മുംബൈ മലയാളിയായ വീട്ടമ്മയുടെ പേരിലെടുത്ത ടിക്കറ്റിനു ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ 7 കോടിയിലേറെ രൂപ(10 ലക്ഷം യുഎസ് ഡോളർ) സമ്മാനം. സുഗന്ധി പിള്ള(40)യ്ക്കാണ് ഇന്നു നടന്ന നറുക്കെടുപ്പിൽ ഭാഗ്യം. ‌ഇൗ മാസം ഒന്നിനു ഭർത്താവ് മഹേഷ് സഹപ്രവർത്തകരായ ലബനീസ്, ഫിലിപ്പിനോ, 10 ഇന്ത്യക്കാർ എന്നിവരുമായി ചേർന്നു സുഗന്ധിയുടെ പേരിൽ എടുത്ത 1750 നമ്പർ ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നത്. 

കഴിഞ്ഞ 15 വർഷമായി മഹേഷ് തന്റെ സഹപ്രവർത്തകരുമായി ചേർന്ന് ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഭാഗ്യം പരീക്ഷിക്കുന്നു. ഒാരോ പ്രാവശ്യം ഒാരോരുത്തരായാണു ടിക്കറ്റ് എടുക്കാറ്. ഇപ്രാവശ്യം തന്റെ ഉൗഴം വന്നപ്പോൾ ഭാര്യയുടെ പേരിൽ എടുക്കുകയായിരുന്നു.  സമ്മാനം ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് സുഗന്ധി പറഞ്ഞു. ഇതോടൊപ്പം നടന്ന മറ്റു നറുക്കെടുപ്പിൽ അബുദാബിയിലെ ഇന്ത്യക്കാരനായ ധനശേഖർ ബാലസുന്ദരത്തിന് ആഡംബര മോട്ടോർബൈക്ക് സമ്മാനം ലഭിച്ചു.

MORE IN GULF
SHOW MORE
Loading...
Loading...