സൗദി, ഖത്തർ ഭരണാധിപൻമാരും യുഎഇ ദേശീയ സുരക്ഷാ ഉപദേഷ്ടാവും ചെങ്കടൽ തീരത്ത്; ചിത്രം വൈറൽ

uae-qatar-saudi
SHARE

സൗദി, ഖത്തർ ഭരണാധിപൻമാരും യുഎഇ ദേശീയ സുരക്ഷാ ഉപദേഷ്ടാവും ചേർന്നു ചെങ്കടൽ തീരത്തു നിന്നുള്ള ഫോട്ടോ വൈറലായി. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി, യുഎഇ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഷെയ്ഖ് തഹ്നൂൻ ബിൻ സഈദ് അൽ നഹ്യാൻ എന്നിവർ ഒരുമിച്ചു നിൽക്കുന്ന ചിത്രമാണ് ശ്രദ്ധേയമായത്. 

പരമ്പരാഗത അറബ്, ഔദ്യോഗിക വേഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഷോർ്ട്സും ടീ ഷർട്ടും ഷർട്ടുമൊക്കെ ധരിച്ച് വളരെ കൂളായി നിൽക്കുന്ന ചിത്രമാണ് പുറത്തുവന്നത്. സൗദി കിരീടാവകാശിയുടെ ഓഫീസ് മേധാവി ബാദർ അൽ അസാക്കറാണ് ഫോട്ടോയെടുത്ത് ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. നിമിഷനേരങ്ങൾ കൊണ്ട് ചിത്രം വൈറലായി. മൂന്നരവർഷം നീണ്ട ഖത്തർ ഉപരോധം ജനുവരിയിൽ പിൻവലിച്ചതിനു പിന്നാലെയാണ് യുഎഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങൾ ഖത്തറുമായി വീണ്ടും  സൗഹൃദത്തിലായത്.

MORE IN GULF
SHOW MORE
Loading...
Loading...