മാധ്യമപ്രവര്‍ത്തകന്‍ പി.എ.മുബാറക്ക് അന്തരിച്ചു

pa-mubarak
SHARE

മാധ്യമപ്രവര്‍ത്തകന്‍ പി.എ.മുബാറക്ക് ( 66) ദോഹയിൽ അന്തരിച്ചു. ഖബറടക്കം ശനിയാഴ്ച വൈകിട്ട് ഖത്തറിൽ. കോവിഡാനന്തര രോഗത്തെ തുടർന്ന് ഖത്തർ ഹമദ് ആശുപത്രിയിൽ രണ്ട് മാസമായി ചികിത്സയിലായിരുന്നു. ചന്ദിക ദിനപ്പത്രം കൊച്ചി ,ഖത്തർ മുൻ ലേഖകനും ഖത്തർ കെ.എം സി.സി. മുൻ സെക്രട്ടറിയുമായിരുന്നു. ഖത്തർ വാണിജ്യ മന്ത്ര്യാലയത്തിലെ റിട്ട. ഉദ്യോഗസ്ഥനാണ്. പ്രവാസി സെക്രട്ടറി, ഖത്തർ കെ.എം.സി.സി. സൗത്ത് സോൺ കമ്മിറ്റി പ്രസിഡന്റ് സ്ഥാനങ്ങൾ വഹിക്കുന്നു. സാമൂഹിക സാംസ്കാരിക രംഗത്തെ നിറസാന്നിദ്ധ്യമായിരുന്നു.

ചന്ദിക ദിനപ്പത്രം കൊച്ചി സ്റ്റാഫ് റിപ്പോർട്ടറും മുസ്ലിം ലീഗ് എറണാകുളം ജില്ലാ ഭാരവാഹിയുമായിരുന്ന ആലുവ സ്വദേശി പരേതനായ പി.എ.അബ്ദുറഹ്മാൻ കുട്ടിയുടെയും മുവാറ്റുപുഴ പട്ടിലായി കുടിയിൽ പരേതയായ എ.ജെ. ഫാത്തിമയുടേയും മകനാണ് മുബാറക്ക്.എറണാകുളം പ്രസ് ക്ലബ് മുൻ സെക്രട്ടറിയും ചന്ദിക ദിനപ്പത്രം ന്യൂസ് എഡിറ്ററുമായ സഹോദരൻ പി.എ.മഹ്ബൂബ് കഴിഞ്ഞ ദിവസം ദോഹയിൽ എത്തിയിട്ടുണ്ട്. ഭാര്യ നജിയ മുബാറക്ക് കോവിഡ് ചികിത്സക്കിടെ ഖത്തറിൽ ഇക്കഴിഞ്ഞ ഏപ്രിൽ 30നാണ് നിര്യാതയായത്. മക്കൾ: എൻജിനീയർമാരായ നാദിയ (ദുബൈ),ഫാത്തിമ (ഖത്തർ) മരുമക്കൾ: ഷമീൻ (ഇത്തിസലാത്ത്, ദുബൈ), പർവേശ് (ഖത്തർ ഫൗണ്ടേഷൻ )സഹോദരങ്ങൾ: ലത്തീഫ് ,മഹ്ബൂബ്, അഹമ്മദ് , ആമിന സെയ്തു, സുഹറ ജലാൽ,നിസാഅലി,റസിയ കുട്ടി കമ്മദ്.

MORE IN GULF
SHOW MORE
Loading...
Loading...