ഗ്രീൻ വീസയും ഫ്രീലാൻസ് വീസയും അനുവദിക്കും; യു.എ.ഇയുടെ പ്രഖ്യാപനം

UAE
SHARE

യുഎഇയിൽ ഗ്രീൻ വീസയും ഫ്രീലാൻസ് വീസയും അനുവദിക്കുമെന്നു പ്രഖ്യാപനം. സ്വതന്ത്ര ബിസിനസ് ചെയ്യുന്ന ഉടമകൾക്കും, സ്വയം തൊഴിൽ ചെയ്യാൻ ആഗ്രഹിക്കുന്നവർക്കുമാണു ഫ്രീലാൻസ് വീസ അനുവദിക്കുന്നത്.

യുഎഇയുടെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പ്രഖ്യാപിക്കുന്ന 50 പദ്ധതികളിൽ ആദ്യ പദ്ധതിയുടെ ഭാഗമായാണ് പുതിയ വീസകള്‍ പ്രഖ്യാപിച്ചത്. മുതിർന്ന പൗരന്മാർക്കും സംരംഭകർക്കും മറ്റ് പ്രഫഷണലുകൾക്കുമാണ് ഗ്രീൻ വീസ അനുവധിക്കുന്നത്. ഗ്രീന്‍ വിസയുള്ളവര്‍ക്ക് അവരുടെ രക്ഷിതാക്കളെ സ്‌പോണ്‍സര്‍ ചെയ്യുന്നതിനൊപ്പം 25 വയസു വരെയുള്ളആണ്‍മക്കളെയും സ്‌പോണ്‍സര്‍ ചെയ്യാം. നിലവില്‍ 18 വയസ്സുവരെയാണ് ആണ്‍കുട്ടികളെ സ്‌പോണ്‍സര്‍ ചെയ്യാന്‍ കഴിഞ്ഞിരുന്നത്. വീസ കാലാവധി കഴിഞ്ഞാൽ 90 മുതൽ 180 ദിവസം വരെ വീസ പുതുക്കാൻ സമയം അനുവധിക്കും. 

ഗ്രീൻ വീസ കമ്പനികളുമായി ബന്ധിപ്പിച്ചിട്ടില്ലെന്ന് യുഎഇ വിദേശ വ്യാപാര സഹമന്ത്രി താനി ബിൻ അഹമ്മദ് അല്‍ സെയൂദി പറഞ്ഞു. സ്വതന്ത്ര ബിസിനസുകാർക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കുമാണു ഫ്രീലാന്‍സ് വീസ നല്കുന്നത്. വിവാഹമോചിതരായ സ്ത്രീകൾക്കും ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന 15 വയസ്​ പിന്നിട്ടവർക്കും വീസ നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

MORE IN GULF
SHOW MORE
Loading...
Loading...