ആ കരുണ ഞങ്ങളോടും കാണിക്കുമോ?; എസ്എംഎ ബാധിച്ച ആര്യയുടെ മാതാപിതാക്കളുടെ ചോദ്യം

aryawb
SHARE

ജനിതകരോഗമായ സ്പൈനൽ മസ്കുലർ അട്രോഫി ബാധിച്ച ആറുവയസ്സുകാരി ആര്യയ്ക്ക് ജീവിതത്തിലേക്ക് മടങ്ങിവരാൻ വേണ്ടത് പതിനാറു കോടിരൂപയുടെ മരുന്ന്. കണ്ണൂരിലെ ഇമ്രാൻ മുഹമ്മദെന്ന കുട്ടിക്ക് ബാധിച്ച അതേ രോഗത്തിന്റെ പിടിയിലാണ് അബുദാബിയിൽ താമസിക്കുന്ന മുംബൈ സ്വദേശിയായ ആര്യ പഥക്. ഇമ്രാനോട് മലയാളികൾ കാട്ടിയ കരുതൽ ആര്യയോടും തുടരണമെന്നാണ് മാതാപിതാക്കളുടെ അപേക്ഷ. 

മലയാളികളുടെ മഹാകാരുണ്യത്തിൻറെ കരുത്തിൽ കണ്ണൂരിലെ ഇമ്രാന് ജീവിതം തിരികെകിട്ടിയതുപോലെ പ്രവാസലോകത്ത് മലയാളികളടക്കമുള്ളവരുടെ സഹായം തേടുകയാണ് ആര്യയെന്ന കൊച്ചുപെൺകുട്ടി. സ്പൈനൽ മസ്കുലർ അട്രോഫി ബാധിതയായ ആര്യക്ക് സാധാരണജീവിതത്തിലേക്ക് മടങ്ങണമെങ്കിൽ 16 കോടി രൂപയുടെ സോൾജെൻസ്മ എന്ന മരുന്നുവേണം. അതിനുവേണ്ടിയാണ് മാതാപിതാക്കളായ ആസ്തയുടേയും രാഹുൽ പഥക്കിൻറേയും സഹായാഭ്യർഥന. ഒന്നാം വയസിലാണ് ഈ അപൂർവരോഗം ആര്യയിൽ കണ്ടെത്തിയത്. മാതാപിതാക്കളുടെ സഹായമില്ലാതെ നടക്കാനും ഭക്ഷണം കഴിക്കാനുമാകാത്ത അവസ്ഥ. ചിലപ്പോൾ ശ്വാസതടസവും ഈ കുരുന്നിനെ വലയ്ക്കുന്നു.

മരുന്നുലഭിച്ചാൽ മാത്രമേ ആര്യക്ക് സാധാരണജീവിതത്തിലേക്കുള്ള മടക്കം സാധ്യമാകൂവെന്നാണ് ദുബായിൽ കുട്ടികൾക്കായുള്ള പ്രത്യേക ആശുപത്രി അൽ ജലീലയിലെ മെഡിക്കൽ റിപോർട്ട് വ്യക്തമാക്കുന്നത്. ആര്യക്കുവേണ്ടി ഇന്ത്യ കേന്ദ്രീകരിച്ചും ഫണ്ട് ശേഖരണം നടക്കുന്നുണ്ട്. പ്രവാസിമലയാളികളടക്കമുള്ളവരുടെ സഹായം അത്യാവശ്യമാണ്. വിവരങ്ങൾക്ക് https://www.impactguru.com/fundraiser/help-arya-pathak ഗൂഗീൾ പേ/ ഫോൺ പേ/ പേടിഎം : 9424399551 (Rishi Pathak)

MORE IN gulf
SHOW MORE
Loading...
Loading...