യുഎഇയിൽ കോവിഡിന്റെ മോശം കാലം അവസാനിച്ചു: ദുബായ് ഭരണാധികാരി

dubai-covid-number
SHARE

യുഎഇയിൽ കോവിഡ്19ന്റെ മോശം കാലം അവസാനിച്ചുവെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിൽ അധ്യക്ഷത വഹിച്ചാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 

ദുരിത കാലത്ത് യുഎഇ ഒറ്റക്കെട്ടായി പ്രവർത്തിച്ചു. ഇതുവഴി മഹാമാരിക്കെതിരെ പോരാടിയ ഏറ്റവും മികച്ച രാജ്യങ്ങളിലൊന്നായി യുഎഇ മാറിയെന്നും ഷെയ്ഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു. കോവിഡിനെതിരെ മുന്നണിപ്പോരാളികളായ ആരോഗ്യ പ്രവർത്തർ നടത്തിയ പിന്തുണ അദ്ദേഹം വിശദീകരിച്ചു. 

ഈ മാസം 24 മുതൽ ആയിരത്തിൽ താഴെയാണ് യുഎഇയിലെ പ്രതിദിന രോഗികൾ. ഇൗ വർഷാവസാനത്തോടെ 100ശതമാനം വാക്സീനേഷൻ ആകും. ഇന്നലെ വരെ 87 ശതമാനം പേർ യുഎഇയിൽ വാക്സീനേഷൻ ആദ്യ ഡോസ് സ്വീകരിച്ചു. 76ശതമാനം പേർ രണ്ടു ഡോസും പൂർത്തിയാക്കി.

MORE IN GULF
SHOW MORE
Loading...
Loading...