റോൾസ് റോയ്സിൽ ബുർജീൽ മെഡിസിറ്റിയിലേക്ക് സ്റ്റൈലിഷ് എൻട്രി: വിഡിയോ

mohanlal-dubai
SHARE

ദുബായിലെ ബുർജീൽ മെഡിസിറ്റിയിൽ ഡോ. ഷംസീർ വിപിയെ കാണാൻ എത്തിയ മോഹൻലാലിന്റെ വിഡിയോ വൈറലാകുന്നു. റോൾസ് റോയ്സ് ഗോസ്റ്റിൽ വന്നിറങ്ങുന്ന താരത്തിന്റെ എൻട്രിയെ പുകഴ്ത്തിയാണ് ഭൂരിഭാഗം കമന്റുകളും. സുഹൃത്ത് സമീർഹംസയും കൂടെ ഉണ്ടായിരുന്നു. വിപിഎസ് ബുര്‍ജീലെ മെഡിക്കല്‍ സിറ്റിയിലെത്തിയ മോഹന്‍ലാല്‍ നഴ്‌സുമാരെ നേരില്‍ കണ്ട് സംസാരിച്ചു.

കഴിഞ്ഞ വര്‍ഷം രാജ്യാന്തര നഴ്‌സസ് ദിനത്തില്‍ യുഎഇയിലെ കോവിഡ് മുന്നണിപ്പോരാളികള്‍ക്ക് അഭിവാദ്യം അര്‍പ്പിക്കാന്‍ ഫോണ്‍ വിളിച്ചപ്പോഴാണ് ഇനി യുഎഇയിലെത്തുമ്പോള്‍ തങ്ങളെ കാണാന്‍ വരാമോ എന്ന് നഴ്‌സുമാര്‍ ചോദിച്ചത്. വരാമെന്ന് വാക്കു നല്‍കിയ മോഹന്‍ലാല്‍ ഇത്തവണ യുഎഇയിലെത്തിയപ്പോള്‍ അത് പാലിക്കുകയായിരുന്നു.

MORE IN GULF
SHOW MORE
Loading...
Loading...