വാക്കുപാലിച്ച് മോഹൻലാൽ; നേരിട്ടെത്തി; കയ്യടിച്ച് നഴ്സുമാർ

mohanlal-nurse
SHARE

കഴിഞ്ഞവർഷം നഴ്സസ് ദിനത്തിൽ യുഎഇയിലെ നഴ്സുമാർക്ക് ഫോണിലൂടെ നൽകിയ വാക്ക് പാലിച്ച് നടൻ മോഹൻലാൽ. അബുദാബിയിലെത്തുമ്പോൾ നേരിട്ടുകാണാമെന്ന വാക്ക് പാലിച്ചാണ് താരം ബുർജീൽ ആശുപത്രിയിലെ നഴ്സുമാരുമായി സമയം ചെലവഴിച്ചത്. അതേസമയം, ആശുപത്രിയും ആരോഗ്യപ്രവർത്തകരും പ്രമേയമായ സിനിമ ചെയ്യുന്നത് വീണ്ടും പരിഗണിക്കുമെന്ന് മോഹൻലാൽ പറഞ്ഞു.

കഴിഞ്ഞ വർഷം മേയ് 12 ന് യുഎഇയിൽ കോവിഡ് രൂക്ഷമായ കാലത്താണ് മോഹൻലാൽ നഴ്സുമാരെ ഫോണിൽ വിളിച്ച് ഐക്യദാർഢ്യം അറിയിക്കുകയും പ്രചോദനം നൽകുകയും ചെയ്തത്. യുഎഇയിലെത്തുമ്പോൾ കാണാൻ വരാമോയെന്ന ചോദ്യത്തിന്, വരാമെന്ന് മറുപടി നൽകിയിരുന്നു. ആ വാക്കുപാലിച്ചാണ് താരം അബുദാബി വിപിഎസ് ബുർജീൽ മെഡിക്കൽ സിറ്റിയിലെത്തിയത്. കോവിഡ് മുന്നണിപ്പോരാളികളുടെ വിശേഷങ്ങളും അനുഭവങ്ങളും കേട്ടും അവർക്ക് പ്രചോദനമാകുന്ന വാക്കുകൾ പറഞ്ഞും  മോഹൻലാൽ നഴ്സുമാർക്കൊപ്പം സമയം ചിലവഴിച്ചു.

ആശുപത്രിയും ആരോഗ്യപ്രവർത്തകരുടെ ജീവിതവും പ്രമേയമാക്കി സിനിമ ചെയ്തിട്ടുണ്ടെന്നും വെല്ലുവിളിയായി ഏറ്റെടുത്ത് ഇനിയും ചെയ്യുമെന്നായിരുന്നു ബുർജീൽ മെഡിക്കൽ സിറ്റിയിലെ രജിസ്ട്രേഡ്‌ നഴ്‌സ് മരിയ ഡു പ്ലൂയിയുടെ ചോദ്യത്തിനുള്ള മറുപടി.

കോവിഡ് മഹാമാരി എത്രയും വേഗം ഇല്ലാതാകണമേയെന്ന പ്രാർഥനയാണ ്തൻറെ സന്ദേശമെന്നും മോഹൻലാൽ പറഞ്ഞു. വെള്ളിത്തിരയിലെ താരത്തെ നേരിട്ട് കണ്ടതിൻറെ സന്തോഷത്തിലും ആകാക്ഷയിലുമായിരുന്നു മലയാളികളടക്കമുള്ള നഴ്സുമാർ.ആരോഗ്യപ്രവർത്തകർക്കൊപ്പം ഫോട്ടോയെടുത്തും വിശേഷങ്ങൾ ചോദിച്ചറിഞ്ഞ ശേഷവുമാണ് മോഹൻലാൽ ആശുപത്രിയിൽ നിന്നും മടങ്ങിയത്.

MORE IN GULF
SHOW MORE
Loading...
Loading...