കോവിഡിൽ അയഞ്ഞ് ദുബായ്; നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിച്ചു

dubaiopens-03
SHARE

ദുബായിൽ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിച്ചു. ഹോട്ടലുകളിൽ പൂർണതോതിൽ ആളുകളെ പ്രവേശിപ്പിക്കാമെന്ന് ദുബായ് വിനോദസഞ്ചാര, വാണിജ്യ വകുപ്പ് അറിയിച്ചു. വിവാഹം അടക്കം ചടങ്ങുകൾക്കും കൂടുതൽപേർക്കു പങ്കെടുക്കാൻ അനുമതി നൽകി.

കോവിഡ് വ്യാപനം കുറയുകയും വാക്സിനേഷൻ കൂടുകയും ചെയ്ത പശ്ചാത്തലത്തിലാണ് ദുബായിൽ കൂടുതൽ ഇളവുകൾ അനുവദിച്ചത്. റസ്റ്ററന്റുകളിലും കഫെകളിലും ഒരേസമയം 80% ആളുകളെ പ്രവേശിപ്പിക്കാം. പുലർച്ചെ മൂന്നു വരെ ഈയിടങ്ങളിൽ വിനോദ പരിപാടികൾ അനുവദിക്കും. സിനിമാ തിയറ്റർ, ഉല്ലാസകേന്ദ്രങ്ങൾ, പ്രദർശനപരിപാടികൾ, മ്യൂസിയം എന്നിവയടക്കമുള്ള വിനോദ കേന്ദ്രങ്ങളിലും 80 ശതമാനംപേർക്കു പ്രവേശിക്കാം. ബിസിനസ് പരിപാടികളിലും യോഗങ്ങളിലും 100ശതമാനംപേർക്കും പ്രവേശനാനുമതിയുണ്ടാകും. 

തുറസ്സായ സ്ഥലങ്ങളിൽ നടക്കുന്ന സാമൂഹിക പരിപാടികളിൽ 5,000 പേർക്കും അടച്ച സ്ഥലങ്ങളിലെ പരിപാടികളിൽ  2,500 പേർക്കും പങ്കെടുക്കാം. പക്ഷേ പങ്കെടുക്കുന്നവർ വാക്സീൻ സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. കലാ,കായിക പരിപാടികളിലെ ആളുകളുടെ എണ്ണം 60% ആയി വർധിപ്പിച്ചു. കാണികൾക്ക് വാക്സിനേഷൻ നിർബന്ധമല്ലെങ്കിലും കലാകാരൻമാർക്ക് നിർബന്ധമാണ്. വാക്സീൻ സ്വീകരിച്ചിട്ടില്ലാത്തവർ  24 മണിക്കൂറിനുള്ളിൽ പിസിആർ പരിശോധന നടത്തി നെഗറ്റീവ് സർടിഫിക്കറ്റ് ഹാജരാക്കണം. അതേസമയം, മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ നിർദേശങ്ങളിൽ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്നും അധികൃതർ ഓർമിപ്പിക്കുന്നു.

MORE IN GULF
SHOW MORE
Loading...
Loading...