പ്രിയപ്പെട്ട സനൂപ്, ഒന്ന് ഫോണ്‍ എടുക്കൂ; 30 കോടി അടിച്ചത് നിങ്ങള്‍ക്കാണ്..!

bigticket-04
SHARE

'അമ്പട കോടീശ്വരാ'...എന്ന് വിളിക്കാന്‍ മലയാളിയായ സനൂപ് സുനിലിന്റെ ഫോണിലേക്ക് അബുദാബി ബിഗ് ടിക്കറ്റ് അധികൃതര്‍ പലതവണ വിളിച്ചു. പക്ഷേ ഇങ്ങേത്തലയ്ക്കല്‍ സനൂപ് ഫോണെടുക്കുന്നില്ല. ഫോണെടുത്തപ്പോളാവട്ടെ ഒന്നും കേള്‍ക്കാനും സാധിക്കുന്നില്ല. ചൊവ്വാഴ്ച നടന്ന ബിഗ് ടിക്കറ്റിന്റെ 230–ാം സീരീസിലാണ് 30 കോടിയോളം രൂപ സനൂപിന് ലഭിച്ചത്.

ഫോണ്‍ കണക്റ്റായപ്പോള്‍ ബിഗ് ടിക്കറ്റ് സംഘാടകപ്രതിനിധി റിചാർഡ് താങ്കൾക്ക് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നു എന്ന് അലറി പറഞ്ഞെങ്കിലും സനൂപ് കേട്ടില്ല. സനൂപിനെ ബന്ധപ്പെടാനുള്ള ശ്രമം തുടരുമെന്ന് അധികൃതർ പറഞ്ഞു. സനൂപ് സുനിലിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കേരളത്തിൽ താമസിക്കുന്ന സനൂപ് സുനിൽ ജൂലൈ 13ന് ഓൺലൈനിലൂടെയാണ് ടിക്കറ്റ് എടുത്തത്. 

ഇന്നലെ തന്നെ നടന്ന മറ്റു നറുക്കെടുപ്പുകളിൽ മലയാളിയായ ജോൺസൺ കുഞ്ഞുകുഞ്ഞുവിന് 10 ലക്ഷം ദിർഹവും ഇന്ത്യക്കാരനായ റെനാൾ‍ഡ് ഡാനിയേലിന് 1,00000 ദിർഹവും സമ്മാനം ലഭിച്ചു. 

MORE IN GULF
SHOW MORE
Loading...
Loading...