മുകേഷ്– ദേവിക വിവാഹം ഞാനുമായി ബന്ധം പിരിയാതെ; പ്രതികരിക്കുന്നില്ല: സരിത

mukesh-devika-saritha
SHARE

മുകേഷ്–മേതിൽ ദേവിക വിവാഹമോചന വിഷയത്തിൽ ഇപ്പോഴൊന്നും പ്രതികരിക്കുന്നില്ലെന്ന് നടി സരിത. വർഷങ്ങളായി യുഎഇയിലെ റാസൽഖൈമയിൽ താമസിക്കുന്ന മുകേഷിന്റെ ആദ്യ ഭാര്യയായ സരിത മനോരമ ഒാൺലൈനിനെയാണ് ഇക്കാര്യം അറിയിച്ചത്. താനുമായുള്ള വിവാഹബന്ധം നിയമപരമായി വേർപിരിയാതെയാണ് മുകേഷ് മേതിൽ ദേവികയെ വിവാഹം ചെയ്തത്. അതുമാത്രമാണ് ഇപ്പോഴും പറയാനുള്ളതെന്നും സരിത പറഞ്ഞു.

2016ൽ മുകേഷ് കൊല്ലത്ത് നിന്ന് ഇടതുപക്ഷ സ്വതന്ത്രനായി നിയമസഭയിലേയ്ക്ക് മത്സരിക്കാനൊരുങ്ങിയപ്പോൾ മേയ് 15ന് അവർ ദുബായിൽ മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. മുകേഷുമായുള്ള വിവാഹമോചന വിഷയത്തിൽ ആദ്യമായി മനം തുറന്ന സരിത അന്ന് മുകേഷിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു.  സ്വന്തം കുടുംബത്തെ തിരിഞ്ഞുനോക്കാത്തയാൾ എങ്ങനെയാണ് നാടിന്റെ ജനപ്രതിനിധിയാകുക എന്നായിരുന്നു അന്നത്തെ പ്രധാന ചോദ്യം.

1988 ലായിരുന്നു മുകേഷ്–സരിത വിവാഹം. ശ്രാവൺ ബാബു, തേജസ് ബാബു എന്നിവരാണ് മക്കൾ. ഇരുവരും വേർപിരിഞ്ഞ ശേഷം മുകേഷ് 2013ൽ നര്‍ത്തകിയായ മേതിൽ ദേവികയെ വിവാഹം ചെയ്തു. ആന്ധ്രപ്രദേശിലെ ഗുണ്ടൂർ സ്വദേശിനിയായ സരിത വിവിധ ഇന്ത്യൻ ഭാഷകളിലായി 160ലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. മലയാളം കൂടാതെ, തമിഴ്, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിലെയും തിരക്കുള്ള അഭിനേത്രിയായിരുന്നു. 

കർണാടക, തമിഴ്നാട് സംസ്ഥാന അവാർ‍ഡ് അടക്കം ഒട്ടേറെ പുരസ്കാരങ്ങൾ മികച്ച അഭിനയത്തിലൂടെ സ്വന്തമാക്കി. ഒരു കൊച്ചുകഥ ആരും പറയാത്ത കഥ, സന്ദർഭം, കാതോടുകാതോരം, മുഹൂർത്തം 11.30, തനിയാവർത്തനം, സംഘം, കുട്ടേട്ടൻ, ലാൽ അമേരിക്കയിൽ, അമ്മക്കിളിക്കൂട് എന്നിവയാണ് പ്രധാന മലയാള സിനിമകൾ. 1975 ൽ തെലുങ്ക് നടൻ വെങ്കട സുബ്ബയ്യയെ വിവാഹം ചെയ്ത സരിത പിറ്റേ വർഷം തന്നെ വിവാഹമോചിതയായി. 1988സെപ്റ്റംബർ രണ്ടിനായിരുന്നു മുകേഷുമായുള്ള വിവാഹം.

MORE IN GULF
SHOW MORE
Loading...
Loading...