പാപമോചനത്തിനായി അപേക്ഷ; അറഫയിൽ സംഗമിച്ച് ഹാജിമാർ; പ്രാർഥനാനിർഭരം

TOPSHOT-SAUDI-RELIGION-HAJJ-HEALTH-VIRUS
SHARE

ഹജ് തീർഥാടനത്തിൻറെ സുപ്രധാനകർമമായ അറഫാ സംഗമം അനുഷ്ടിച്ച് തീർഥാടകർ. പാപമോചനത്തിന് അപേക്ഷയുമായി, പ്രവാചകന്‍റെ വിടവാങ്ങല്‍ പ്രസംഗത്തിൻറെ ഓര്‍മ പുതുക്കുന്ന അറഫാ പ്രഭാഷണത്തിന് ഹാജിമാർ സാക്ഷികളായി. അറഫ സംഗമത്തിന് ശേഷം വിശ്വാസികൾ തുടർകർമങ്ങൾക്കായി മുസ്ദലിഫയിലേക്ക് തിരിച്ചു.

ലോകം മുഴുവനുമുള്ള സർവജീവജാലങ്ങളോടും കരുണയുള്ളവരായിരിക്കുകയെന്ന ആഹ്വാനത്തോടെയാണ് തീർഥാടകർ അറഫയിൽ സംഗമിച്ചത്. സൗദി ഉന്നത പണ്ഡിതസഭാ അംഗവും മസ്ജിദുൽ ഹറമിലെ ഇമാമുമായ ബന്ദർ ബിൻ അബ്ദുൽ ബലീല മസ്ജിദ് നമിറയില്‍ പ്രഭാഷണം നടത്തി. ലോകമെമ്പാടുമുള്ള ഇസ്ളാം മതവിശ്വാസികളുടെ പ്രതിനിധികളായി പ്രവാസിമലയാളികളടക്കം അറുപതിനായിരംതീർഥാടകർ പാപമോചനം അപേക്ഷിച്ച് അറഫ സംഗമം നടത്തി. അറഫയിൽ നിന്നും മുസ്ദലിഫയിലെത്തിയ തീർഥാടകർ സാത്താൻറെ പ്രതീകമായ ജംറയിൽ കല്ലേറു കർമം നടത്തുന്നതിനുള്ള കല്ലുകൾ ശേഖരിച്ച് പുലർച്ചെയോടെ മിനായിലേക്ക് മടങ്ങും. 

അണുവിമുക്തമാക്കിയ കല്ലുകളാണ് ഹജ് മന്ത്രാലയം തീർഥാടകർക്ക് നൽകുന്നത്. നാളെ ബലിപെരുന്നാൾ ദിനത്തിൽ കല്ലേറുകർമം നിർവഹിക്കും. തുടർന്ന് ബലിയർപ്പണവും തലമുണ്ഡനം ചെയ്യലും പൂർത്തിയാക്കിയ ശേഷം പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുക്കും. മിനായിൽ നിന്നും മക്ക ഹറം പള്ളിയിലെത്തി വിടവാങ്ങൽ പ്രദക്ഷിണം കൂടി നിർവഹിക്കുന്നതോടെ ഹജ് കർമങ്ങൾക്ക് വിരാമമാകും.  കോവിഡിൻറെ പശ്ചാത്തലത്തിൽ ആരോഗ്യസുരക്ഷ ഉറപ്പുവരുത്തിയാണ് തീർഥാടനം പുരോഗമിക്കുന്നത്.  

MORE IN GULF
SHOW MORE
Loading...
Loading...