ഞങ്ങളെ മറക്കരുതേ..; വിധിയിൽ പ്രതീക്ഷയോടെ പ്രവാസലോകം

covid-death-gulf
SHARE

കോവിഡ് കാരണം മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം നൽകണമെന്ന സുപ്രീംകോടതി വിധിയിൽ പ്രതീക്ഷയോടെ ഗൾഫിൽ മരിച്ച പ്രവാസികളുടെ കുടുംബാംഗങ്ങൾ. പ്രവാസലോകത്ത് മരിച്ച ഇന്ത്യക്കാരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ധനസഹായം നിഷേധിക്കരുതെന്നാണ് അഭ്യർഥന. അപകടമരണ ഇൻഷുറൻസ് പോലും ലഭിക്കാത്തതിനാൽ ഇനി പ്രതീക്ഷ കേന്ദ്രസംസ്ഥാനസർക്കാരുകളുടെ സഹായം മാത്രമാണ്. 

ഫെബ്രുവരി 11 വരെയുള്ള കണക്ക് പ്രകാരം ആറു ഗൾഫ് രാജ്യങ്ങളിലായി കോവിഡ് ബാധിച്ച് മരിച്ചത് 1,898 ഇന്ത്യക്കാരാണ്. എഴുന്നൂറിലധികം മലയാളികളടക്കം രണ്ടായിരത്തിലധികം പേർ മരിച്ചതായാണ് അനൌദ്യോഗിക കണക്ക്. കോവിഡ് കാരണം ഇന്ത്യയിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ ധനസഹായത്തിനായി പരിഗണിക്കുമ്പോൾ പ്രവാസലോകത്ത് മരിച്ച ഇന്ത്യക്കാരുടെ കുടുംബാംഗങ്ങളെ മറക്കരുതെന്നാണ് പ്രവാസികൾ ഒന്നടങ്കം അഭ്യർഥിക്കുന്നത്. 

ഗൾഫിൽ അപകടകമരണങ്ങൾക്ക് ലഭിക്കുന്ന ഇൻഷുറൻസ് തുക കോവിഡ് മരണങ്ങൾക്ക് ലഭ്യമല്ല. അതിനാൽ കേന്ദ്രസംസ്ഥാനസർക്കാരുകളുടെ സഹായം കൂടിയേതീരൂ. ഗൾഫിലെ ആശുപത്രികളിൽ നിന്ന് ലഭിക്കുന്ന കോവിഡ് മരണസർട്ടിഫിക്കറ്റ് ഹാജരാക്കുന്നതനുസരിച്ച് കുടുംബാംഗങ്ങൾക്ക് സഹായം നൽകണണെന്നാണ് പ്രവാസിസമൂഹം ആവശ്യപ്പെടുന്നത്. ജീവിച്ചിരുന്നപ്പോൾ ഈ പ്രവാസികളയച്ച പണം രാജ്യത്തിനും സമൂഹത്തിനും കുടുംബാംഗങ്ങൾക്കും മുതൽകൂട്ടായിരുന്നു. അതിനാൽതന്നെ ഈ മഹാമാരിയിൽ അവർ മരണമടയുമ്പോൾ അവരുടെ കുടുംബാംഗങ്ങളെ പിന്തുണയ്ക്കേണ്ടത് സർക്കാരുകളുടെ കടമയാണ്. 

MORE IN GULF
SHOW MORE
Loading...
Loading...