അൽഖൂസിൽ വൻ തീപിടുത്തം; മലയാളിയുടേതടക്കം വെയർഹൗസ് കത്തി നശിച്ചു

dubaifire-07
SHARE

ദുബായിലെ അൽഖൂസ് വ്യവസായ മേഖലയിൽ വൻ തീപിടുത്തം. മലയാളിയുടെ ഉൾപ്പടെ എട്ടോളം പേരുടെ വെയർഹൗസുകൾ കത്തി നശിച്ചു. വൻ നാശനഷ്ടമുണ്ടെന്നാണ് കണക്ക് കൂട്ടുന്നത്. ആളപായമില്ല. 

മലയാളിയുടെ ഉടമസ്ഥതയിലുള്ള ജിടിഐ ഇന്റീരിയർ എന്ന വെയർഹൗസാണ് കത്തിനശിച്ചത്. ഇന്റീരിയർ ഡെക്കറേഷനുമായി ബന്ധപ്പെട്ട വിലപിടിപ്പുള്ള വസ്തുക്കളാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. മറ്റൊരു വെയർ ഹൗസിലുണ്ടായിരുന്ന ഏഴ് ജീപ്പ് വ്രാങ്ക്‌ലറുകൾ ചാമ്പലായി. ഉടൻ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് വിഭാഗം തീ നിയന്ത്രണവിധേയമാക്കിയതിനാൽ കൂടുതൽ വെയർഹൗസുകളിലേയ്ക്ക് വ്യാപിച്ചില്ല. ഇവിടെ നിന്നുയർന്ന കറുത്തപുക വളരെ അകലേയ്ക്ക് പോലും കാണമായിരുന്നു. മലയാളികളടക്കം ഒട്ടേറെ പേർ വിവിധ വെയർഹൗസുകളിലായി ജോലി ചെയ്യുന്നു.

ഡുൽകോ കമ്പനിയുടെ വെയർഹൗസിന് പിറകുവശത്തെ  രാസപദാർഥങ്ങൾ സൂക്ഷിച്ച വെയർഹൗസിൽ നിന്ന് ആദ്യം കനത്ത പുക പുറത്തുവരികയും പിന്നീട് തീനാളമുയരുകയുമായിരുന്നു. അടുത്തടുത്തായി ഒട്ടേറെ വെയർഹൗസുകൾ സ്ഥിതി ചെയ്യുന്ന സ്ഥലമാണിത്. തീപിടിത്തമുണ്ടായ തുർക്കി കമ്പനിയുടെ വെയർഹൗസിൽ നിർത്തിയിട്ടിരുന്ന കാരവനുകളിലൊന്ന് മലയാളി പുറത്തെടുത്ത് തീയിൽ നിന്ന് രക്ഷപെടുത്തി. കോടികൾ വിലമതിക്കുന്ന കാരവനാണിത്. 

MORE IN GULF
SHOW MORE
Loading...
Loading...