കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് ദുബായ്; ആഘോഷ പരിപാടികൾ നടത്താം

dubai-18
ചിത്രം കടപ്പാട്; ഗൂഗിൾ
SHARE

ദുബായിൽ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിച്ചു. ചടങ്ങുകൾ, ആഘോഷപരിപാടികൾ തുടങ്ങിയവ സംഘടിപ്പിക്കുന്നതിനാണ് ദുരന്തനിവാരണ സമിതി ഇളവ് അനുവദിച്ചത്. തുറന്ന സ്ഥലത്തെ വിനോദപരിപാടികളിൽ 2,500 പേർക്ക് പങ്കെടുക്കാൻ അനുമതി നൽകി.

കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തിലാണ് ഘട്ടം ഘട്ടമായി ദുബായ് പൂർവസ്ഥിതിയിലേക്ക് മടങ്ങുന്നത്. റസ്റ്ററൻ്റുകൾ, കഫെകൾ, ഷോപ്പിങ് മാളുകൾ എന്നിവിടങ്ങളിൽ ഒരു മാസത്തേയ്ക്ക് ചടങ്ങുകളും മറ്റു പരിപാടികളും നടത്താൻ അനുമതി നൽകി. എന്നാൽ, കലാകാരന്മാരടക്കമുള്ളവർ വാക്സിനേഷൻ പൂർത്തിയാക്കിയിരിക്കണം. വിനോദ പരിപാടികളിൽ ആകെശേഷിയുടെ 70 ശതമാനംപേരെ പ്രവേശിപ്പിക്കാം. ഹോട്ടലുകളിൽ നൂറുശതമാനംപേർക്കും പ്രവേശനാനുമതിയുണ്ടാകും. പങ്കെടുക്കുന്നവർ മാസ്ക് ധരിക്കുകയും രണ്ട് മീറ്ററെങ്കിലും സാമൂഹിക അകലം പാലിക്കുകയും വേണം.

ഹാളുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ നടക്കുന്ന വിവാഹ ‌ചടങ്ങുകളിൽ പരമാവധി 100 പേര്‍ക്ക് പങ്കെടുക്കാം.  വീടുകളിൽ നടക്കുന്ന വിവാഹ ചടങ്ങുകളിൽ പരമാവധി 30പേർക്കാണ് അനുമതി. ഭക്ഷ്യസ്ഥാപനങ്ങളിൽ ഒരു മേശയ്ക്ക് ചുറ്റുമിരിക്കാവുന്നവരുടെ എണ്ണം 10 ആയി വർധിപ്പിച്ചു. ശീഷ ഹാളുകളിൽ മേശയ്ക്ക് ചുറ്റും ആറ് പേർക്കിരിക്കാം. ബാറുകൾ ഒരു മാസത്തേയ്ക്ക് തുറക്കാൻ അനുമതി നൽകി. ഉപഭോക്താക്കളും ജീവനക്കാരും കോവിഡ് വാക്സിൻ സ്വീകരിച്ചിരിക്കണം. ഗാനമേളകള്‍, രാത്രി വിരുന്ന്, പുരസ്കാര ചടങ്ങുകൾ, കായികപരിപാടികൾ എന്നിവയ്ക്കും അനുമതി നൽകി. 

കായിക പരിപാടികളിൽ വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമായിരിക്കും പ്രവേശനാനുമതി. ഇൻ‍ഡോർ വേദികളിൽ 1,500 പേർക്കും ഔട് ഡോർ വേദികളിൽ 2,500 പേർക്കും പങ്കെടുക്കാമെന്നും ദുബായ് ദുരന്തനിവാരണസമിതി അറിയിച്ചു. വാക്സിനേഷൻ പൂർത്തിയാക്കിയവർക്ക് മാത്രമായിരിക്കും വിവിധ പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിന് അനുമതി.

MORE IN GULF
SHOW MORE
Loading...
Loading...