കോവിഡ് അമ്മയുടെ ജീവനെടുത്തു; മകൻ ട്രെയിനിനു മുൻപിൽ ചാടി ജീവനൊടുക്കി

dubai-man-suicide
SHARE

കോവിഡ് മഹാമാരി പ്രിയപ്പെട്ട മാതാവിന്റെ അടുത്ത കൂട്ടുകാരന്റെയും ജീവൻ കവർന്നു, ദുഃഖം സഹിക്കാനാകാതെ യുവാവ് ട്രെയിനിനു മുൻപിൽ ചാടി മരിച്ചു. ഇൗജിപ്ഷ്യൻ കുടുംബത്തിലെ 21കാരനാണ് കടുംകൈ ചെയ്തതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപോർട്ട് ചെയ്തു.  

ഇയാളുടെ മാതാവ് ഒരു മാസം മുൻപ് കോവി‍ഡ്19 ബാധിച്ച് മരിച്ചിരുന്നു. അതിന് കുറച്ച് നാൾ മുൻപ് ആത്മാർഥ സുഹൃത്തിനെയും മഹാമാരി തട്ടിയെടുത്തു. ഇൗ രണ്ടു സംഭവത്തിനും ശേഷം യുവാവ് മാനസിക പിരിമുറുക്കം അനുഭവിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ജീവനൊടുക്കുന്നതിനു മുൻപ് യുവാവ് ഫെയ്സ്ബുക്കിൽ വികാരതീവ്രമായ ഒരു പോസ്റ്റിടുകയും ചെയ്തു.

അതിങ്ങനെയാണ്; എന്നെക്കുറിച്ച് ഇനിയൊരിക്കലും നിങ്ങള്‍ എന്തെങ്കിലും വിവരം അറിഞ്ഞില്ലെങ്കിൽ എന്നോട് ക്ഷമിക്കുക,  എനിക്ക് വേണ്ടി പ്രാർഥിക്കുകയും ചെയ്യുക. പ്രിയപ്പെട്ട അമ്മേ, അങ്ങയുടെ മരണം എന്റെ ഹൃദയത്തെ പാടേ തകർത്തിരിക്കുന്നു. ഞാൻ ജീവിച്ചിരുന്നത് അങ്ങേയ്ക്ക് വേണ്ടി മാത്രമായിരുന്നല്ലോ. അമ്മയുടെ ഇൗ പെരുന്നാൾ സ്വർഗത്തിലാണെന്നറിയാം. നിത്യശാന്തി നേരുന്നു. 

MORE IN GULF
SHOW MORE
Loading...
Loading...