ഒമാനിൽ മഴ തുടരുന്നു; പല മേഖലകളും ഇരുട്ടിൽ

rain.jpg.image.845.440
SHARE

 ഒമാനിലെ വിവിധ മേഖലകളിൽ ഇടിയോടെ മഴ തുടരുന്നു. മസ്കത്ത്, നോർത്ത് ഷർഖിയ, സൗത്ത് ഷർഖിയ, ദാഖ്​ലിയ ഗവർണറേറ്റുകളിൽ ഇന്നലെ ശക്തമായ കാറ്റും മഴയുമുണ്ടായി. ന്യൂനമർദം തുടരുന്നതിനാൽ തിങ്കൾ വരെ മഴയ്ക്കു സാധ്യതയുണ്ട്.

കാറ്റിലും മഴയിലും വൻ നാശനഷ്ടം നേരിട്ട നോർത്ത് അൽ ബാത്തിന ഗവർണറേറ്റിൽ വെള്ളക്കെട്ട് നീക്കം ചെയ്യുന്നതടക്കമുള്ള നടപടികൾ തുടരുകയാണ്.

വൈദ്യുതി ലൈനുകൾ പൊട്ടിവീണ പല മേഖലകളും ഇരുട്ടിലായി. വൈദ്യുതി ലഭ്യമാക്കാൻ താമസകേന്ദ്രങ്ങളിൽ പ്രതിരോധ മന്ത്രാലയം അധികൃതർ ജനറേറ്ററുകൾ എത്തിച്ചു.

MORE IN GULF
SHOW MORE
Loading...
Loading...