നേരത്തേ കോടികൾ, ഇപ്പോൾ ആഡംബര കാർ; മലയാളി സംഘത്തെ പിന്തുടർന്ന് ഭാഗ്യം

dutyfreewb
SHARE

 മാസങ്ങൾക്ക് മുൻപ് ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്യനയർ നറുക്കെടുപ്പിൽ കോടികൾ സമ്മാനം നേടിയ മലയാളി സംഘത്തിന് വീണ്ടും ഭാഗ്യകടാക്ഷം. അല്‍ഖൂസിലെ സ്കൂൾ ട്രാൻസ്പോർട് കമ്പനിയിൽ ജോലി ചെയ്യുന്ന ജയൻ പാലക്കലിനും 24 സഹപ്രവർത്തകർക്കുമാണു ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ല്യനയർ ആൻഡ് ഫൈനസ്റ്റ് സർപ്രൈസ് പ്രമോഷൻ നറുക്കെടുപ്പിൽ ആഡംബര കാറായ ബിഎംഡബ്ല്യു 760 എൽ െഎ എക്സ് ഡ്രൈവ്(ബ്ലാക്ക് സഫയർ മെറ്റലിക്) ലഭിച്ചത്. നേരത്തെ ഏഴര കോടിയോളം രൂപ(10 ലക്ഷം ഡോളർ) ഇൗ സംഘത്തിനു സമ്മാനം ലഭിച്ചിരുന്നു. ഏഴു കോടിയുടെ സമ്മാനം സംഘത്തിലൊരാളായ രാഹുൽ കോവിത്തല താഴേവീട്ടിലിന്റെ പേരിലെടുത്ത ടിക്കറ്റിനായിരുന്നു. തങ്ങളുടെ ടീമിനെ ഭാഗ്യം വിടാതെ പിന്തുടരുന്നതിൽ ഏറെ സന്തോഷമുണ്ടെന്നു ജയൻ പാലക്കൽ പറഞ്ഞു.

ഇപ്രാവശ്യം 2 പേർക്ക് 10 ലക്ഷം യുഎസ് ഡോളർ സമ്മാനം ലഭിച്ചു. ബഹ്റൈൻ മനാമ സ്വദേശിയായ അബ്ദുൽ ഹക്കീം അൽ ഷാഫി(64)ക്കും  ബോസ്നിയ ആൻഡ് ഹെർസഗോവിന സ്വദേശി സെൽമിർ ഒമാസിക്കിനും.

MORE IN GULF
SHOW MORE
Loading...
Loading...