‘100 ദശലക്ഷം ഭക്ഷണപ്പൊതികൾ’; 2 കോടി നൽകി എം.എ.യൂസഫലി; നന്‍മ പടരുന്നു

yusafali-dubai-new
SHARE

'100 ദശലക്ഷം ഭക്ഷണപ്പൊതികൾ' ക്യാംപെയിന് വൻ പ്രതികരണം. യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ക്യാംപെയിന്‍ പ്രഖ്യാപിച്ചത്. സമൂഹത്തിന്റെ വിവിധ ‌ഭാഗങ്ങളിൽ നിന്ന് പ്രസ്ഥാനങ്ങളും വ്യക്തികളും സഹകരണവുമായെത്തി.

മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഹ്യുമാനിറ്റേറിയൻ ആൻഡ് ചാരിറ്റി എസ്റ്റാബ്ലിഷ്മെന്റ് 20 ദശലക്ഷം ദിർഹം സംഭാവന ചെയ്തു. അല്‍ അൻസാരി എക്സ്ചേഞ്ച് 10 ലക്ഷം ദിർഹം സംഭാവന ചെയ്തു. ക്യാംപെയിന്റെ വിജയത്തിൽ പങ്കാളികളാകാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നും യുഎഇയുടെ ലോകത്തോടുള്ള െഎക്യദാർഢ്യമാണിതെന്നും ചെയർമാൻ മുഹമ്ദ് അലി അൽ അൻസാരി പറഞ്ഞു. ഇതു കൂടാതെ, ഒട്ടേറെ സ്വകാര്യ സ്ഥാപനങ്ങളും വ്യക്തികളും ഇൗ മഹത്തായ ഉദ്യമത്തിൽ പങ്കെടുത്തുകൊണ്ടിരിക്കുന്നു.

ഇൗ റമസാനിൽ 20  രാജ്യങ്ങളിൽ 100 ദശലക്ഷം ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്ന ക്യാംപെയിനാണിത്. പട്ടിണിപ്പാവങ്ങൾക്കും കുടുംബങ്ങൾക്കുമാണ് ഭക്ഷണമെത്തിക്കുന്നത്. യുഎഇ ആസ്ഥാനമായുള്ള മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനീഷ്യേറ്റീ (എംബിആർജി െഎ)വാണ് ക്യാംപെയിന് നേതൃത്വം നൽകുന്നത്. ലോകത്തെങ്ങുമുള്ള ദരിദ്രരുടെ മേൽ യുഎഇയുടെ കാരുണ്യവർഷമാണ് ഇത് പ്രതിഫലിക്കുന്നത്. ജാതി, മതം, വർഗം, വർണം, രാജ്യം എന്നിവയൊന്നും പരിഗണിക്കാതെയായിരിക്കും വിതരണം.

കോവിഡ്19 ദുരിതകാലത്ത് ഇൗ ഭക്ഷണം ഏറെ പേർക്ക് ഗുണകരമാകുമെന്ന് പ്രതീക്ഷിക്കുന്നു. മധ്യപൂർവദേശം, ആഫ്രിക്ക,ഏഷ്യൻ രാജ്യങ്ങള്‍ എന്നിവിടങ്ങളിൽ ഭക്ഷണം വിതരണം ചെയ്യും. പ്രത്യേകിച്ച്, സുഡാൻ, ലബനൻ, ജോർദാൻ, പാക്കിസ്ഥാൻ, അങ്കോള, ഉഗാണ്ട, ഇൗജിപ്ത് എന്നീ രാജ്യങ്ങളിൽ. മനുഷ്യത്വത്തിന് യുഎഇ റമസാനിൽ നൽകുന്ന ഏറ്റവും മഹത്തായ സംഭാവനയാണ് ഇൗ ഭക്ഷണപ്പൊതികൾ. 

പത്തു ലക്ഷം ദിർഹം നൽകി എം.എ. യൂസഫലി 

യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ച   '100 ദശലക്ഷം ഭക്ഷണപ്പൊതികൾ' പദ്ധതിയിലേയ്ക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി 10 ലക്ഷം ദിർഹം (രണ്ട് കോടി രൂപ) സംഭാവന ചെയ്തു.  ഇതിലൂടെ പത്തു ലക്ഷം പേർക്കു ഭക്ഷണപ്പൊതികൾ എത്തിക്കാനാകും.

കോവിഡ് മൂലം ദുരിതത്തിലായ 20 രാജ്യങ്ങളിലെ ജനങ്ങൾക്ക് റമസാനിൽ സഹായം നൽകാൻ  ലക്ഷ്യമിടുന്ന ‘100 ദശലക്ഷം ഭക്ഷണം’ പദ്ധതി  ഏറ്റവും വിശിഷ്ടമായ മാനുഷിക സംരംഭങ്ങളിലൊന്നാണെന്ന് എം.എ.യൂസഫലി പറഞ്ഞു. സമൂഹത്തോടുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതിൽ എന്നും പ്രതിജ്ഞാബദ്ധമാണെന്നും അതിലൂടെ ദുരിതമനുഭവിക്കുന്ന വിവിധ ജനവിഭാഗങ്ങൾക്ക് ആശ്വാസം നൽകുന്ന പദ്ധതിയെ പിന്തുണക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞ വർഷവും പത്ത് ദശലക്ഷം ഭക്ഷണപ്പൊതി പദ്ധതിയിൽ യൂസഫലി പത്ത് ലക്ഷം ദിർഹം സംഭാവന ചെയ്തിരുന്നു.  ഇതു കൂടാതെ മുഹമ്മദ് ബിൻ റാഷിദ് ഗ്ലോബൽ ഇനിഷ്യേറ്റീവിന്റെ ആഭിമുഖ്യത്തിലുള്ള മഗ്ദി യാക്കൂബ് ഗ്ലോബൽ ഹാർട്ട് സെന്റർ നിർമ്മാണത്തിലേക്കു 30 ലക്ഷം ദിർഹവും യൂസഫലി സംഭാവന ചെയ്തിരുന്നു. 

MORE IN GULF
SHOW MORE
Loading...
Loading...