‘100 ദശലക്ഷം ഭക്ഷണപ്പൊതികൾ’; റമസാൻ പുണ്യവുമായി ഷെയ്ഖ് മുഹമ്മദ്

dubai-help-new
SHARE

‘100 ദശലക്ഷം ഭക്ഷണപ്പൊതികൾ’ എന്ന റമസാൻ പുണ്യവുമായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ഇപ്രാവശ്യത്തെ റമസാനിൽ 20 രാജ്യങ്ങളിൽ 100 ദശലക്ഷം ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്ന ക്യാംപെയിൻ അദ്ദേഹം പ്രഖ്യാപിച്ചു. പട്ടിണിപ്പാവങ്ങൾക്കും കുടുംബങ്ങൾക്കുമാണ് ഭക്ഷണമെത്തിക്കുക.

യുഎഇ ആസ്ഥാനമായുള്ള മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനീഷ്യേറ്റീ (എംബിആർജിഐ)വാണ് ക്യാംപെയിന് നേതൃത്വം നൽകുക. ലോകത്തെങ്ങുമുള്ള ദരിദ്രരുടെ മേൽ യുഎഇയുടെ കാരുണ്യവർഷമാണ് ഇത് പ്രതിഫലിക്കുന്നത്. ജാതി, മതം, വർഗം, വർണം, രാജ്യം എന്നിവയൊന്നും പരിഗണിക്കാതെയായിരിക്കും വിതരണം. കോവിഡ്19 ദുരിതകാലത്ത് ഇൗ ഭക്ഷണം ഏറെ പേർക്ക് ഗുണകരമാകുമെന്ന് പ്രതീക്ഷിക്കുന്നു. 

മധ്യപൂർവദേശം, ആഫ്രിക്ക,ഏഷ്യൻ രാജ്യങ്ങളിൽ ഭക്ഷണം വിതരണം ചെയ്യും. പ്രത്യേകിച്ച്, സുഡാൻ, ലബനൻ, ജോർദാൻ, പാക്കിസ്ഥാൻ, അങ്കോള, ഉഗാണ്ട, ഇൗജിപ്ത് എന്നിവിടങ്ങളിൽ. മനുഷ്യത്വത്തിന് യുഎഇ റമസാനിൽ നൽകുന്ന ഏറ്റവും മഹത്തായ സംഭാവനയാണ് ഇൗ ഭക്ഷണപ്പൊതികളെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. ഇൗ മാസം 13 നാണ് വ്രതമാസം റമസാനിലെ ആദ്യദിനം പ്രതീക്ഷിക്കുന്നത്.

ഒരു ദിർഹം മുതൽ സംഭാവന നൽകാം

ലോകത്ത് എവിടെ നിന്നും ആർക്കും 100 ദശലക്ഷം ഭക്ഷണപ്പൊതികൾ ക്യാംപെയിന് ഒരു ദിർഹം മുതൽ സഹായം നൽകാം. വെബ്സൈറ്റ്: website www.100millionmeals.ae . ബാങ്ക് വഴി അയക്കാൻ– Dubai Islamic Bank account with IBAN no.:AE080240001520977815201. എസ്എംഎസ് (എത്തിസാലാത്ത്, ഡു) വഴി അയക്കുമ്പോൾ "Meal" എന്ന് ടൈപ്പ് ചെയ്യുക. വലിയ സംഭാവനകൾ നൽകാൻ ആഗ്രഹിക്കുന്നവർക്ക്– ടോൾ ഫ്രീ നമ്പർ 8004999.

MORE IN GULF
SHOW MORE
Loading...
Loading...