കോവിഡ് വ്യാപനം; നിയന്ത്രണങ്ങൾ കടുപ്പിച്ച് ഖത്തർ

qatarwwww
SHARE

കോവിഡ് വ്യാപനത്തിൻറെ പശ്ചാത്തലത്തിൽ ഖത്തറിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു. കോവിഡ് വാക്സിനേഷൻ പൂർത്തിയാക്കിയ പരമാവധി അഞ്ചുപേർക്കുമാത്രമായിരിക്കും പൊതുസ്ഥലങ്ങളിൽ ഒത്തുചേരലിന് അനുമതി. വെള്ളി, ശനി ദിവസങ്ങളിൽ ദോഹ മെട്രോയും കർവ ബസുകളും സർവീസ് നടത്തില്ല. 

കോവിഡിൻറെ രണ്ടാം വരവ് രൂക്ഷമായ സാഹചര്യത്തിലാണ് ഖത്തർ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. വീടുകളിലും മജ്‌ലിസുകളും ഇൻഡോർ വേദികളിലും ഒത്തുകൂടാൻ പാടില്ല. ഞായർ മുതൽ വ്യാഴം വരെ 20 ശതമാനം ശേഷിയിൽ മാത്രമായിരിക്കും ദോഹ മെട്രോ, കർവ ബസ് എന്നിവ സർവീസ് 

നടത്തുകയുള്ളൂ. വാരാന്ത്യങ്ങളിൽ സർവീസുണ്ടാകില്ല. പൊതുസ്വകാര്യ സ്ഥാപനങ്ങളില്‍ ഹാജര്‍നില 50 ശതമാനമായി കുറച്ചു. ഷോപ്പിങ് മാളുകളുടെ 

പ്രവര്‍ത്തനം 30 ശതമാനം ശേഷിയില്‍ മാത്രമായിരിക്കും. റസ്റ്റോറന്‍റുകളിലും കഫ്തീരിയകളിലും ഹോം ഡെലിവറി മാത്രമേ അനുവദിക്കൂ. പരമ്പരാഗത 

സൂഖുകൾ വെള്ളി, ശനി ദിവസങ്ങളിൽ പ്രവർത്തിക്കില്ല. ബ്യൂട്ടി, ഹെയർ സലൂണുകൾ, സിനിമ തീയറ്ററുകൾ, നഴ്‌സറികൾ, പബ്ലിക് മ്യൂസിയങ്ങൾ, ലൈബ്രറികൾ എന്നിവ അടച്ചിട്ടു. വാഹനങ്ങളിൽ ഒരേ കുടുംബത്തിലെ അംഗങ്ങൾ ഒഴികെ ഡ്രൈവർ ഉൾപ്പെടെ നാലു പേരിൽ കൂടാൻ പാടില്ല. മൊബൈൽ 

ഫോണിൽ ഇഹ്‌തെറാസ് ആപ്പിൽ പ്രൊഫൈൽ നിറം പച്ചയെങ്കിൽ മാത്രമേ പൊതുഇടങ്ങളിൽ പ്രവേശനം അനുവദിക്കൂ.ഡ്രൈവിങ് സ്‌കൂളുകൾ, ഹെൽത്ത് ക്ലബ്ബുകൾ, മസാജ് സേവന കേന്ദ്രങ്ങൾ, നീന്തൽക്കുളങ്ങൾ, വാട്ടർ പാർക്കുകൾ, വിനോദകേന്ദ്രങ്ങൾ എന്നിവ അടച്ചിട്ടിരിക്കുന്നത് തുടരും. നിയന്ത്രണങ്ങൾ 

ലംഘിച്ചാൽ പരമാവധി മൂന്നു വർഷം വരെ തടവും രണ്ട് ലക്ഷം റിയാലിൽ കുറയാത്ത പിഴയും ശിക്ഷവിധിക്കുമെന്നാണ് മുന്നറിയിപ്പ്.

MORE IN GULF
SHOW MORE
Loading...
Loading...