മാളുകളിൽ സമ്പൂർണ സ്വദേശിവൽക്കരണം; മുഴുവൻ തസ്തികകളും നീക്കിവയ്ക്കും

mall
SHARE

സൗദിയിലെ ഷോപ്പിങ് മാളുകളിൽ സമ്പൂർണ സ്വദേശിവൽക്കരണം പ്രഖ്യാപിച്ചു. അഡ്മിനിസ്ട്രേഷൻ മേഖല ഉൾപ്പെടെ മുഴുവൻ തസ്തികകളും സ്വദേശികൾക്കായി നീക്കിവയ്ക്കുമെന്ന് മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രി അഹ്‌മദ്‌ അൽ റാജിഹി അറിയിച്ചു. ഓഗസ്റ്റ് നാലുമുതൽ നടപടി പ്രാബല്യത്തിൽ വരും.

സൗദിയിലെ ഷോപ്പിങ് മാളുകളിലും അനുബന്ധ സേവനങ്ങളിലും സമ്പൂർണ സ്വദേശിവൽക്കരണം നടപ്പാക്കുമെന്ന് മാനവ വിഭവ ശേഷി സാമൂഹിക വികസന മന്ത്രി അഹ്‌മദ്‌ അൽ റാജിഹി അറിയിച്ചു. പരിമിതമായ തസ്തികകളെ മാത്രമാണ് ഒഴിവാക്കിയിട്ടുള്ളത്. മാനേജ്‌മെന്റ ഓഫീസുകൾ, മാളുകളിൽ പ്രവർത്തിക്കുന്ന റസ്റ്ററൻറുകൾ, കഫേകൾ, വില്പനശാലകൾ എന്നിവയിലും സ്വദേശിവൽക്കരണം വ്യാപകമാക്കും. ഇതിലൂടെ സ്വദേശിവനിതകൾക്കും പുരുഷൻമാർക്കുമായി 51,000 തൊഴിലുകൾ സൃഷ്ടിക്കാനാണ് പദ്ധതി. തീരുമാനം സംബന്ധിച്ച വിശദ വിവരങ്ങളറിയാൻ മന്ത്രാലയത്തിൻറെ വെബ്സൈറ്റ് സന്ദർശിക്കണമെന്നും മന്ത്രി നിർദേശിച്ചു. ഓഗസ്റ്റ് നാലുമുതൽ പരിശോധന കർശമനമാക്കും. 

വാണിജ്യ സ്ഥാപനങ്ങളും ഉടമകളും നിർദേശം പൂർണമായി പാലിക്കണമെന്നും നിയമലംഘകർക്കെതിരെ കർശനനടപടിയുണ്ടാകുമെന്നുമാണ് മുന്നറിയിപ്പ്. 2011 മുതൽ നിതാഖത്ത് നടപ്പിലാക്കിയ സൌദിയിലാണ് ഗൾഫിൽ ഏറ്റവും കുറവ് വിദേശിതൊഴിലാളികളുള്ളത്. ആകെ തൊഴിലാളികളിൽ 77 ശതമാനമാണ് പ്രവാസികൾ. റസ്റ്ററന്‍റുകള്‍‍, കഫേകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകൾ എന്നിവിടങ്ങളിലും സ്വദേശിവൽക്കരണം നടപ്പാക്കുമെന്ന് ഫെബ്രുവരിയിൽ അധികൃതർ അറിയിച്ചിരുന്നു. ഈ മേഖലകളിൽ ജോലി ചെയ്യുന്ന മലയാളികളടക്കമുള്ള പ്രവാസികൾക്ക് തിരിച്ചടിയാണ് തീരുമാനം.

MORE IN GULF
SHOW MORE
Loading...
Loading...