ഇസ്രയേലുമായി ബന്ധം സ്ഥാപിക്കാനുള്ള നീക്കം സ്വാഗതാർഹമെന്ന് സൗദി മന്ത്രി

saudiisrael-03
SHARE

സൗദി അറേബ്യയും ഇസ്രായേലും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കുന്ന ഏതു നീക്കവും മേഖലയ്ക്ക് ഗുണം ചെയ്യുമെന്ന്  സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാൻ.  എന്നാൽ അത്  പലസ്തീൻ, ഇസ്രയേൽ സമാധാന കരാറിനെ ആശ്രയിച്ചാണുള്ളതെന്നും മന്ത്രി വ്യക്തമാക്കി.  ഇസ്രയേലുമായി സമ്പൂർണ ബന്ധം സ്ഥാപിക്കാനുള്ള  ഏതു തീരുമാനവും സ്വാഗതാർഹമാണെന്നും മന്ത്രി പറഞ്ഞു.

ജിസിസി രാജ്യങ്ങളായ യുഎഇയും ബഹ്റൈനും ഇസ്രയേലുമായി നയതന്ത്രബന്ധം സ്ഥാപിച്ചത്  സൗദിയുടെ മൌനാനുവാദത്തോടെയാണെന്ന വിലയിരുത്തൽ നിലനിൽക്കെയാണ് സൗദി വിദേശകാര്യമന്ത്രിയുടെ പ്രതികരണം.  ഇസ്രായേൽ,  പലസ്തീൻ സമാധാന കരാർ പ്രാബല്യത്തിലാകാത്തതിനാലാണ് ഇസ്രയേലുമായുള്ള ബന്ധം സാധ്യമാകാത്തതെന്ന് ഫൈസൽ ബിൻ ഫർഹാൻ ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇസ്രായേൽ കൈവശപ്പെടുത്തിയ അധിനിവേശ പ്രദേശങ്ങളിൽ നിന്ന് പിന്മാറുക, പലസ്തീൻ അഭയാർഥികൾക്ക് മടങ്ങാനുള്ള അവകാശം ഉറപ്പാക്കുക, കിഴക്കൻ ജറുസലേമിനെ തലസ്ഥാനമാക്കി പലസ്തീൻ രാഷ്ട്രം രൂപീകരിക്കുക തുടങ്ങിയ പത്ത് നിർദേശങ്ങളാണ് കരാറിൽ ഉള്ളത്. ഈ കരാർ പ്രാബല്യത്തിലായാൽ ഇസ്രയേലുമായി ബന്ധം സ്ഥാപിക്കാനാകും. 

2002 മുതൽ ചർച്ചകൾ സജീവമാണെങ്കിലും കരാർ പ്രാബല്യത്തിലാകാത്തതിനാൽ വഴിമുട്ടിനിൽക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞവർഷം സെപ്റ്റംബർ 15 ന് ഇസ്രയേലുമായി യുഎഇയും ബഹ്റൈനും നയതന്ത്ര ബന്ധം സ്ഥാപിച്ചതിന് പിന്നാലെ ഇസ്രയേൽ വിമാനങ്ങൾക്ക് സൌദി വ്യാമമേഖല ഉപയോഗിക്കാൻ അനുമതി നൽകിയിരുന്നു. 

MORE IN GULF
SHOW MORE
Loading...
Loading...