ചൈനയുമായി സഹകരിച്ച് യുഎഇയിൽ കോവിഡ് വാക്സീൻ ഉൽപാദനം ആരംഭിച്ചു

uaechina
SHARE

ചൈനയുമായി സഹകരിച്ച് യുഎഇയിൽ കോവിഡ് വാക്സീൻ ഉൽപാദനം ആരംഭിച്ചു.  വിതരണം ചെയ്തുകൊണ്ടിരിക്കുന്ന സിനോഫാം വാക്സീൻ പ്രാദേശികമായി ഉൽപാദിപ്പിച്ച് ഹയാത് വാക്സ് എന്ന പേരിൽ പുറത്തിറക്കും. യുഎഇയിൽ വിതരണം ചെയ്യുന്നതിനൊപ്പം മറ്റുരാജ്യങ്ങളിലേക്ക് കയറ്റുമതിയും ചെയ്യും.

സിനോഫാം വാക്സീൻ അംഗീകരിക്കുകയും അടിയന്തര ആവശ്യത്തിന് ഉപയോഗിക്കാൻ അനുമതി നൽകുകയും ചെയ്ത ലോകത്തിലെ ആദ്യരാജ്യമായ യുഎഇ പ്രാദേശികമായി വാക്സീൻ ഉൽപ്പാദനവും തുടങ്ങുകയാണ്.  ചൈനീസ് മരുന്നു കമ്പനിയായ സിനോഫാമുമായി ചേർന്ന് ജി42 കമ്പനിയാണ് വാക്സീൻ ഉൽപാദനത്തിനു നേതൃത്വം നൽകുന്നത്. വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയും ചേർന്ന് നിർമാണോദ്ഘാടനം നിർവഹിച്ചു. ഏഴ് എമിറേറ്റുകളിലും വിതരണം ചെയ്യുന്ന സിനോഫാം വാക്സീൻ ഉള്ളടക്കത്തിൽ മാറ്റമില്ലാതെ ഹയാത് വാക്സ് എന്ന പേരിലാണ് യുഎഇയിൽ ഉൽപ്പാദിപ്പിക്കുന്നത്. കുറഞ്ഞചെലവിൽ എല്ലാവർക്കും വാക്സീൻ എത്തിക്കുകയാണ് ലക്ഷ്യമെന്ന് യുഎഇ വിദേശകാര്യമന്ത്രി പറഞ്ഞു. ആഫ്രിക്കയിലടക്കം വിവിധരാജ്യങ്ങൾക്ക് വാക്സീൻ ഉടൻ ലഭ്യമാക്കും. വാക്സീന്‍ ഉൽപാദനത്തിനായി അബുദാബി ഖലീഫ ഇൻഡസ്ട്രിയൽ സോണിൽ ശാസ്ത്ര ഗവേഷണ വികസന കേന്ദ്രവും ആരംഭിക്കും. കഴിഞ്ഞ ജൂൺ 23നാണ് സിനോഫാം വാക്സീൻ മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണം  യുഎഇയിൽ ആരംഭിച്ചത്. തുടർന്ന് 125 രാജ്യക്കാരായ 31,000 പേരി‍ൽ നടത്തിയ പരീക്ഷണം വിജയിച്ചതിനെ തുടർന്ന് സിനോഫാം വാക്സീന് രാജ്യം അംഗീകാരം നൽകിയിരുന്നു.

MORE IN GULF
SHOW MORE
Loading...
Loading...