പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ പ്രവാസികൾക്ക് പ്രതീക്ഷ

PravasiPromise2
SHARE

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് ഗൾഫിലെ പ്രവാസികൾ കടന്നുപോകുന്നത്. ഒട്ടേറെ പ്രവാസിമലയാളികൾ ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് തിരികെയെത്തി. തൊഴിൽനഷ്ടപ്പെട്ട്  മടങ്ങിയെത്തിയ പ്രവാസികൾക്കായി എമിഗ്രേഷൻ ഇനത്തിലുള്ള പണമുപയോഗിച്ച് കേന്ദ്രസർക്കാരുമായി സഹകരിച്ച് പ്രവാസിപുനരധിവാസം നടപ്പാക്കുമെന്നാണ് യുഡിഎഫ് വാഗ്ദാനം. ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രവാസിവോട്ടെന്ന സ്വപ്നം നിറവേറ്റാൻ നടപടിസ്വീകരിക്കുമെന്നും യുഡിഎഫ് വ്യക്തമാക്കുന്നു. നിലവിലുള്ള പ്രവാസിചിട്ടിയും പ്രവാസി ഡിവിഡൻറ് സ്കീമും കൂടുതൽ ആകർഷകമാക്കുമെന്നാണ് എൽഡിഎഫ് വാഗ്ദാനം. സർക്കാർ പങ്കാളിത്തത്തോടെയുള്ള പ്രവാസികമ്പനികളും സഹകരണസംഘങ്ങളും ആരംഭിക്കുമെന്ന വാഗ്ദാനം ജോലിനഷ്ടപ്പെട്ട് മടങ്ങിയെത്തിയ പ്രവാസികൾക്ക് പ്രതീക്ഷയേകുന്നതാണ്. 

പ്രവാസികൾക്കുവേണ്ടി രൂപീകരിച്ച ലോകകേരളസഭയുടെ പ്രവർത്തനം  ശക്തിപ്പെടുത്തുമെന്നും എൽഡിഎഫ് വ്യക്തമാക്കുന്നുപ്രവാസികൾക്കുവേണ്ടി രൂപീകരിച്ച ലോകകേരളസഭയുടെ പ്രവർത്തനം  ശക്തിപ്പെടുത്തുമെന്നും എൽഡിഎഫ് വ്യക്തമാക്കുന്നു.  കോവിഡ് കാലത്ത് ഉണർന്നുപ്രവർത്തിക്കാത്തതിൻറെ പേരിൽ ലോകകേരളസഭയ്ക്ക് നേരേ വിമർശനമുയർന്നിരുന്നു. അതേസമയം, കോവിഡ് കാരണം പ്രവാസലോകത്ത് മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളെ പരിഗണിക്കാൻ രണ്ടുമുന്നണികളും തയ്യാറായിട്ടില്ലെന്ന ആരോപണം നിലനിൽക്കുന്നു. 

പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ മടങ്ങിയെത്തിയവരടക്കം പ്രവാസികൾക്ക് പ്രതീക്ഷയേകുന്നതാണ്. പക്ഷേ, വാഗ്ദാനങ്ങൾ വെറുംവാക്കുമാത്രമായ അനുഭവമുള്ളതിനാൽ അത് നടപ്പിലാകുംവരെ ആശങ്ക തുടരും.

MORE IN GULF
SHOW MORE
Loading...
Loading...