ചോര നീരാക്കി ഉണ്ടാക്കിയ വീട്ടില്‍ കയറ്റാതെ ഭാര്യയും മക്കളും; പ്രവാസിയുടെ പൊള്ളുന്ന അനുഭവം

nri-post
SHARE

പ്രവാസികളുടെ നോവുന്ന ജീവിതങ്ങൾ പലയിടത്തും വായിച്ചിട്ടുണ്ടാകും. സിനിമകളിലും കഥകളിലും എല്ലാം. മമ്മൂട്ടി നായകനായ ‘പത്തേമേരി’ ഒരു പ്രവാസിയുടെ ജീവിതം പച്ചയായി വരച്ചു കാട്ടുന്നതായിരുന്നു. എന്നാൽ അതിലൊക്കെ അപ്പുറമാണ് യഥാർഥ ജീവിതത്തിലെ പ്രവാസിയുടെ വിങ്ങലുകൾ. ഒരായുസ് മുഴുവൻ മരുഭൂമിയിൽ വെന്തുരുകിയാലും ജീവിത സായാഹ്നത്തിൽ കിട്ടുന്നത് അവഗണനയായിരിക്കും. നാട്ടിൽ പുത്തനുടുപ്പും ഇരുനിലവീടും ഉണ്ടാകുമ്പോൾ അതിനു പിന്നിലെ വിയർപ്പിന്റെ ഗന്ധം ഒരു പക്ഷെ ഉറ്റവർ പോലും തിരിച്ചറിയുന്നുണ്ടാകില്ല. 

ഇത്തരത്തിൽ ഒരു പ്രവാസിയുടെ അനുഭവം വികാരനിര്‍ഭരമായി കുറിക്കുകയാണ് ഫാറൂഖ് ഇരിക്കൂര്‍. വനിത ഓണ്‍ലൈനുമായി പങ്കുവച്ച കുറിപ്പിലാണ് പ്രവാസിയുടെ ഹൃദയംനുറുങ്ങുന്ന കഥ പങ്കുവയ്ക്കുന്നത്.

ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം:

കഴിഞ്ഞദിവസം ഒരാള്‍എന്നെ ഫോണ്‍വിളിച്ചിട്ട് അദ്ദേഹത്തിന്റെ സങ്കടകരമായ അനുഭവം വിവരിക്കുകയുണ്ടായി. അദ്ദേഹത്തിന്റെപേരും സ്ഥലവും വെളിപ്പെടുത്തുന്നത് ഔചിത്യമെല്ലാതതിനാല്‍ ഇവിടെ ഞാന്‍ എഴുതുന്നില്ല. എന്റെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വന്ന പത്രറിപ്പോര്‍ട്ടുകളും മറ്റുംകണ്ടിട്ടാണ് അയാള്‍ക്ക് എന്നെ വിളിക്കുവാന്‍ തോന്നിയത്. അദ്ദേഹം വിളിച്ചതിന്റെ ഉദ്ദേശം അദ്ദേഹത്തിന് ഒരുനിയമ സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടായിരുന്നു. 

കഴിഞ്ഞ മുപ്പത്  വര്‍ഷകാലത്തെ പ്രവാസിയായിരുന്നു അദ്ദേഹം. ഇതില്‍ ഇരുപത് വര്‍ഷത്തിലേറെ കാലം ദുബൈയില്‍ കുടുംബസമ്മേതം  താമസിച്ചിരുന്നു. ബാക്കിയുള്ളവര്‍ഷങ്ങള്‍ സൗദിഅറേബ്യയിലും ചിലവഴിച്ചു. ഇപ്പോള്‍ അയാളെ ഭാര്യയും മക്കളും സ്വന്തംവീട്ടില്‍ കയറ്റുന്നില്ലന്നാണ് അദ്ദേഹം പറഞ്ഞത്. അയാളുടെ ജീവിതത്തിന്റെ വസന്തകാലം ദുബൈയിലും സൗദിഅറേബ്യയിലും ചിലവഴിച്ചു. ചോരനീരാക്കി അധ്വാനിച്ചു. ഉണ്ടാക്കിയകാശ്‌കൊണ്ട് സൗകര്യങ്ങളുള്ള ഇരുനിലവീടൊക്കെ പണിതു. രണ്ടുമക്കള്‍ക്കും നല്ലവിദ്യാഭ്യാസം കൊടുക്കുവാനുംസാധിച്ചു

ഒരുമകന്‍എ ന്‍ജിനിയറും മറ്റൊരു മകന്‍ അധ്യാപകനുമാണ്. അവരൊക്കെ കുടുംബമായി ജീവിക്കുന്നു. ഭാര്യയെ പൂര്‍ണ്ണമായും വിശ്വസിച്ചു കൊണ്ട് അവരുടെ സ്വന്തം പേരിൽ വീട് എഴുതി വയ്ക്കുകയും ചെയ്തു.  ഇപ്പോള്‍അയാള്‍ക്ക് പ്രായം അറുപതിയഞ്ച് കഴിഞ്ഞതിനാലും ഷുഗറും പ്രഷറും കൊളസ്‌ട്രോളും അലട്ടുന്നതിനാലും മുമ്പത്തെപോലെ അധ്വാനിക്കുവാന്‍ വയ്യാതായി അപ്പോഴാണ് ഭാര്യയുടെയുംമക്കളുടെയും തനിസ്വഭാവം പുറത്ത്കാണിച്ചത് എന്നാണ്അദ്ദേഹംപറഞ്ഞത് ഇപ്പോള്‍അദ്ദേഹം അകന്നൊരു ബന്ധുവിന്റെ വീട്ടിലാണ് താമസം.

അവരും കുറച്ച് ബുദ്ധിമുട്ടിലാണ്. ഒരു മനസാക്ഷിവെച്ച് കൊണ്ടാണ് അയാളെ അവിടെതാമസിപ്പിക്കുന്നത്. അത്‌കൊണ്ട്തന്നെ ഇനിയുള്ളകാലം ഏതങ്കിലും വൃദ്ധസദനത്തില്‍ കഴിയുകയെന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നത് അയാളുടെ ഈ ദയനീയ അവസ്ഥപറഞ്ഞത് കേട്ടപ്പോള്‍എനിക്കെന്തോ  വല്ലാത്ത വിഷമം തോന്നി. പിന്നീട് ഞാന്‍ അയാള്‍ക്ക് ഇതിനെകുറിച്ചുള്ള നിയമഉപദേശങ്ങള്‍ പറഞ്ഞുകൊടുക്കുകയും അതിന്എന്റെഭാഗത്തെ എല്ലാംവിധ സഹായസഹകരണങ്ങള്‍ നല്‍കുകയുംചെയ്തു.

ഇത് ഒരു പ്രവാസിയുടെ അനുഭവം അല്ലായിരിക്കാം. പലര്‍ക്കും പലഅനുഭവങ്ങളും ഉണ്ടായിരിക്കും. അദ്ദേഹത്തിന്റെ അനുഭവം ഞാനുമായി പങ്കുവച്ചത് കൊണ്ട്  ഇവിടെ വിവരിക്കുവാന്‍ സാധിച്ചു എന്ന്മാത്രം . എങ്കിലും പ്രവാസത്തിന്റെ വസന്തകാലം ഒരു കരുതൽ നല്ലതല്ലേ എന്നാണല്ലേ അയാളുടെ ജീവിത അനുഭവം വിളിച്ചുപറയുന്നത്. 

MORE IN GULF
SHOW MORE
Loading...
Loading...