തൊഴിൽ നൈപുണ്യം തെളിയിക്കാൻ പ്രത്യേകപരീക്ഷയ്ക്ക് സൗദി

saudiexam-01
SHARE

സൗദിയിൽ വിദേശത്തുനിന്നുള്ള വിദഗ്ധതൊഴിലാളികളുടെ പരിജ്ഞാനം ഉറപ്പുവരുത്താൻ പ്രത്യേകപരീക്ഷ നടത്താനൊരുങ്ങുന്നു. തൊഴിൽ നൈപുണ്യം തെളിയിക്കാൻ എഴുത്ത്, പ്രാക്ടിക്കൽ പരീക്ഷകളാണ് നടത്തുന്നത്. പ്രഫഷനൽ തസ്തികയിൽ ജോലി ചെയ്യുന്നവർ ജൂലൈ മുതൽ പരീക്ഷ എഴുതി യോഗ്യത നേടണം.

സൗദി തൊഴിൽ വിപണിയുടെ ഗുണനിലവാരം ഉയർത്തുകയും യോഗ്യതയും കഴിവുമില്ലാത്ത തൊഴിലാളികളുടെ എണ്ണം നിയന്ത്രിക്കുകയുമാണ് പുതിയനടപടിയുടെ ലക്ഷ്യം.  വിദേശകാര്യമന്ത്രാലയവും സാങ്കേതിക തൊഴിൽപരിശീലന കോർപറേഷനും സഹകരിച്ചു രണ്ടു ഘട്ടങ്ങളിലായി പ്രാക്ടിക്കൽ, തിയറി പരീക്ഷകളുണ്ടാകും. വിദേശികളായ വിദഗ്ധ തൊഴിലാളികൾക്ക് സൗദിയിൽ ജോലി തുടരുവാൻ അവരുടെ തൊഴിൽ നൈപുണ്യം തെളിയിക്കേണ്ടിവരും. നിലവിൽ സൗദിയിൽ ജോലി ചെയ്യുന്ന വിദേശികൾക്ക്, അവരുടെ ഇഖാമയിൽ രേഖപ്പെടുത്തിയിരിക്കുന്ന തൊഴിൽ ചെയ്യാൻ യോഗ്യതയുണ്ടെന്ന് തിയറി, പ്രാക്ടിക്കൽ പരീക്ഷകളിലൂടെയാണ് തെളിയിക്കണ്ടത്. 

വീസ പുതുക്കാനും പരീക്ഷ നിർബന്ധമാക്കും. തോൽക്കുന്നവരുടെ താമസാനുമതിരേഖ പുതുക്കി നൽകില്ല. പുതിയതായി സൗദിയിലേക്ക് വരുന്ന വിദേശികൾ, അവരവരുടെ രാജ്യത്ത് തെരഞ്ഞെടുക്കപ്പെട്ട പരീക്ഷാകേന്ദ്രങ്ങളിൽ നടത്തുന്ന തൊഴിൽ നൈപുണ്യ പരീക്ഷ പാസായാൽ മാത്രമേ തൊഴിൽ വീസ സ്റ്റാമ്പ് ചെയ്യുകയുള്ളൂ. ജൂലൈ മുതൽ പരീക്ഷ തുടങ്ങും. പ്രഫഷനൽ പരീക്ഷയ്ക്കു റജിസ്റ്റർ ‍ചെയ്യാൻ സൗദിയിലെ എല്ലാ സ്ഥാപനങ്ങളോടും മാനവശേഷി മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

MORE IN GULF
SHOW MORE
Loading...
Loading...