കോവിഡ് പരിശോധനയും ക്വാറൻറീനും; നാട്ടിലേക്കുള്ള യാത്ര റദ്ദാക്കി പ്രവാസികള്‍

covidwb
SHARE

ഗൾഫിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് രണ്ടുതവണ കോവിഡ് പരിശോധനയും ക്വാറൻറീനും നിർബന്ധമാക്കിയതോടെ നിരവധി പ്രവാസികള്‍ 

നാട്ടിലേക്കുള്ള യാത്ര റദ്ദാക്കിത്തുടങ്ങി. നാലുപേരടങ്ങുന്ന കുടുംബത്തിന് ഇരുപതിനായിരത്തോളം രൂപയാണ് കോവിഡ് പരിശോധനയ്ക്ക് മാത്രം ചെലവാകുന്നത്. അനിശ്ചിതത്വവും ബുദ്ധിമുട്ടുകളും ഒഴിവാക്കാൻ കേന്ദ്രസംസ്ഥാനസർക്കാരുകളുടെ ഇടപെടൽ അഭ്യർഥിക്കുകയാണ് ഗൾഫിലെ 

മലയാളികളടക്കമുള്ള പ്രവാസികൾ.

നാട്ടിൽ രാഷ്ട്രീയ പാർട്ടികളുടെ ജാഥകൾക്കും ആഘോഷങ്ങൾക്കുമൊന്നുമില്ലാത്ത നിയന്ത്രണങ്ങളാണ് പ്രവാസികളുടെമേൽ അടിച്ചേൽപ്പിക്കുന്നതെന്നാണ് ആരോപണം. കോവിഡ് വാക്സീൻ സ്വീകരിച്ചവരടക്കമാണ്, കേരളത്തേക്കാൾ കോവിഡ് വ്യാപനം കുറഞ്ഞ ഗൾഫ് രാജ്യങ്ങളിൽ നിന്നും മടങ്ങിയെത്തുന്നത്. 

നാലുപേരടങ്ങുന്ന കുടുംബത്തിന് യുഎഇയിൽ കോവിഡ് പരിശോധനയ്ക്ക് ചെലവാകുന്നത് 12,000 രൂപയോളമാണ്. മണിക്കൂറുകൾക്ക് ശേഷം വീണ്ടും നാട്ടിലെത്തി പരിശോധന നടത്തുന്നതോടെ ചെലവ് വർധിക്കും. ജോലി നഷ്ടപ്പെട്ടതടക്കം ബുദ്ധിമുട്ടുകളോടെ മടങ്ങിവരാനൊരുങ്ങുന്നവക്ക് തിരിച്ചടിയാണ് 

കേന്ദ്രസർക്കാർ പുറത്തിറക്കിയ പുതിയ മാർഗനിർദേശമെന്നാണ് പ്രവാസികൾ പറയുന്നത്.   കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായെത്തുന്നവർക്കും രണ്ടു തവണ വാക്സീൻ സ്വീകരിച്ചവർക്കും വീണ്ടും ക്വാറൻറീൻ എന്ന നിബന്ധന ഒഴിവാക്കണമെന്നും പ്രവാസികൾ ആവശ്യപ്പെടുന്നു.

മരണാനന്തര ചടങ്ങുകൾ ഉൾപ്പെടെ അത്യാവശ്യങ്ങള്‍ക്കായി പോകുന്നവരെ പരിശോധനാ ഫലം ഹാജരാക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും എയർസുവിധയിൽനിന്നും അതിന് അനുമതി ലഭിക്കേണ്ടതായിട്ടുണ്ട്. ഇങ്ങനെ അനിശ്ചിതത്വവും പണച്ചെലവും കാരണം യാത്ര ഒഴിവാക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയാണ് സാധാരണക്കാരായ പ്രവാസികൾ. 

MORE IN GULF
SHOW MORE
Loading...
Loading...