സൗദിയിൽ സ്വദേശിവൽക്കരണം ശക്തമാക്കാനൊരുങ്ങുന്നു

saudization-02
SHARE

സൗദിയിൽ റസ്റ്ററൻറുകൾ, ഹൈപ്പർമാർക്കറ്റുകൾ, ഷോപ്പിങ് മാളുകൾ തുടങ്ങിയ മേഖലകളിൽ സ്വദേശിവൽക്കരണം ശക്തമാക്കാനൊരുങ്ങുന്നു. ഈ മേഖലകളിൽ ജോലി ചെയ്യുന്ന ഒട്ടേറെ മലയാളികൾക്ക് തിരിച്ചടിയാണ് തീരുമാനം. വിദ്യാഭ്യാസ, നിയമ മേഖലകളിലെ ജോലികളും സ്വദേശിവൽക്കരിക്കുമെന്ന് മാനവവിഭവശേഷി മന്ത്രാലയം വ്യക്തമാക്കി.

സൗദിയിൽ മലയാളികളടക്കം ഒട്ടേറെ പ്രവാസികൾ ജോലി ചെയ്യുന്ന റസ്റ്ററന്‍റുകള്‍‍, കഫേകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, ഷോപ്പിങ് മാളുകള്‍ എന്നിവിടങ്ങളിലാണ് കൂടിതൽ സ്വദേശികളെ നിയമിക്കാനൊരുങ്ങുന്നത്. ഈ മേഖലകളിലെ സ്വദേശിവൽക്കരണം എത്ര ശതമാനമായിരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടില്ല. മലയാളികളടക്കം പ്രവാസികൾ സ്വന്തം നിലക്ക് ഏറെ സ്ഥാപനങ്ങൾ നടത്തുന്ന മേഖലയാണ് റസ്റ്ററന്‍റുകള്‍. ഹൈപ്പർമാർക്കറ്റുകളിൽ സെയിൽസ്, ഡ്രൈവർ മേഖലകളിലും ഒട്ടേറെ പ്രവാസികൾ ജോലി ചെയ്തുവരുന്നുണ്ട്. സ്വദേശികളുടെ തൊഴിലില്ലായ്മ നിരക്ക് കുറയ്ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി വിദ്യാഭ്യാസ, നിയമ മേഖലയിലെ ജോലികളും സ്വദേശിവത്കരിക്കുമെന്ന് മാനവവിഭവശേഷി മന്ത്രി അഹ്മദ് അൽ റാജ്ഹി പറഞ്ഞു.  ജനുവരിയില്‍  മാത്രം 28,000 സൗദി സ്വദേശികൾക്ക് തൊഴിൽ ലഭ്യമാക്കിയിട്ടുണ്ട്. സ്വദേശികൾക്കിടയിൽ 11 ശതമാനമാണ് നിലവിലെ തൊഴിലില്ലായ്മ നിരക്ക്. 2030 ഓടെ അത് ഏഴു ശതമാനമായി കുറയ്ക്കുകയാണ് ലക്ഷ്യം. വ്യോമഗതാഗതം, ഓൺലൈൻ ടാക്സി, തുറമുഖം, കോൾ സെൻററുകൾ തുടങ്ങിയ മേഖലകളിലിൽ രണ്ടു മാസത്തിനിടെ സ്വദേശിവൽക്കരണം ശക്തമാക്കിയിരുന്നു. 

MORE IN GULF
SHOW MORE
Loading...
Loading...