ബ്രേക്കിന് പകരം ആക്സിലേറ്റർ ചവിട്ടി; ദുബായിൽ കടയിലേക്ക് ഇടിച്ചുകയറി എസ്‍യുവി..!

dubai-suv
SHARE

ബ്രേക്കിന് പകരം ഡ്രൈവർ ആക്സിലേറ്റർ ചവിട്ടിയതിനെ തുടർന്ന് എസ്‍യുവി കടയിലേക്ക് ഇടിച്ചുകയറി മൂന്നു പേർക്ക് പരുക്ക്. ദുബായിലെ അൽ റഫയിൽ കഴിഞ്ഞയാഴ്ചയാണ് സംഭവം ഉണ്ടായതെന്ന് ദുബായ് പൊലീസ് അറിയിച്ചു. എസ്‌യുവി വാഹനം ഓടിച്ചുകൊണ്ടിരുന്ന ഡ്രൈവർക്ക് പെട്ടെന്ന് നിയന്ത്രണം നഷ്ടമാവുകയും കൈവരിയിൽ ഇടിച്ചശേഷം കടയിലേക്ക് ഇടിച്ചുകയറുകയുമായിരുന്നുവെന്ന് അൽ റഫ പൊലീസ് സ്റ്റേഷനിലെ ഡയറക്ടർ ബ്രിഗേഡിയർ അഹമ്മദ് താനി ബിൻ ഗഹാൽട്ടിയ പറഞ്ഞു.

ചെറിയ തിരക്കിനെ തുടർന്ന് ഡ്രൈവർ വാഹനത്തിന്റെ വേഗതകുറയ്ക്കാനാണ് ശ്രമിച്ചത്. എന്നാൽ, അബദ്ധത്തിൽ ബ്രേക്കിന് പകരം അദ്ദേഹം ആക്സിലേറ്ററിലാണ് ചവിട്ടിയത്. പെട്ടെന്ന് വാഹനം മുന്നോട്ട് കുതിക്കുകയും കടയുടെ വലിയ ചില്ല് ഗ്ലാസ് തകർക്കുകയും ചെയ്തു. അവിടെയുണ്ടായിരുന്ന മൂന്ന് ജീവനക്കാർക്ക് പരുക്കേൽക്കുകയും ചെയ്തുവെന്ന് ബ്രിഗേഡിയർ പറഞ്ഞു.

പരുക്കേറ്റവർക്ക് ഉടൻ തന്നെ ആവശ്യമായ ചികിൽസ നൽകി. വാഹനമോടിച്ച ഡ്രൈവർക്കെതിരെ നടപടിയും സ്വീകരിച്ചു. യാത്രക്കാർ കൂടുതൽ ശ്രദ്ധപുലർത്തണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.

MORE IN GULF
SHOW MORE
Loading...
Loading...