റെഡ് ക്രസൻറ് മുൻ നിരയിൽ; 5 വർഷത്തിനിടെ 7,500 കോടിയിലധികം രൂപയുടെ പ്രവർത്തനങ്ങൾ

crescentwb
SHARE

യുഎഇ റെഡ് ക്രസൻറ് അഞ്ചുവർഷത്തിനിടെ 7,500 കോടിയിലധികം രൂപയുടെ സന്നദ്ധപ്രവർത്തനങ്ങൾ നടത്തിയതായി റിപ്പോർട്ട്. ഇന്ത്യയടക്കം 100 

രാജ്യങ്ങളിലായാണ്ദുരിതാശ്വാസപ്രവർത്തനങ്ങളടക്കം നടത്തിയത്. നിർമാണപ്രവർത്തനങ്ങൾക്ക് മാത്രമായി 2,300 കോടിയിലധികം രൂപയാണ് ചെലവഴിച്ചത്.

യുഎഇയുടെ ഔദ്യോഗിക ജീവകാരുണ്യസംഘടനയായ എമിറേറ്റ്സ് റെഡ് ക്രസൻറ് പ്രാദേശിക, മേഖലാ, രാജ്യാന്തരതലത്തിൽ ജീവകാരുണ്യപ്രവർത്തനങ്ങളിൽ മുൻനിരയിലുണ്ടായിരുന്നുവെന്നാണ് പ്രവർത്തനറിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ആരോഗ്യം, വിദ്യാഭ്യാസം, 

സാമൂഹ്യസേവനം, പരിസ്ഥിതി, അടിസ്ഥാനസൌകര്യവികസനം, ദുരിതാശ്വാസപ്രവർത്തനം തുടങ്ങിയ മേഖലകളിലാണ് കൂടുതൽ പദ്ധതികൾ നടപ്പാക്കിയതെന്ന് റെഡ് ക്രസൻറ് സെക്രട്ടറി ജനറൽ മുഹമ്മദ് അതീഖ് അൽ ഫലാഹി വ്യക്തമാക്കി. 3.8 ബില്യൺ ദിർഹമാണ് അഞ്ചുവർഷത്തിനിടെ ചെലവഴിച്ചത്. അതിൽ 1.6 ബില്യൺ ദിർഹം പ്രളയമടക്കം ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് വിനിയോഗിച്ചു. വീടുവച്ചുനൽകിയതുൾപ്പെടെ വികസന മേഖലയിൽ 1.2 ബില്യൺ ദിർഹവും അനാഥകുട്ടികൾക്ക് സഹായമെത്തിക്കുന്നതിനായി 779 മില്യൺ ദിർഹവും ചെലവഴിച്ചു. കോവിഡ് കാലത്ത് 25 

ലക്ഷത്തോളംപേർക്കാണ് സഹായമെത്തിച്ചതെന്നും സെക്രട്ടറി ജനറൽ പറഞ്ഞു. വിവിധരാജ്യങ്ങളിലായി 45,463 വൊളൻറിയേഴ്സാണ് റെഡ് ക്രസൻറിനായി 

സേവനം അനുഷ്ടിക്കുന്നത്.

MORE IN GULF
SHOW MORE
Loading...
Loading...