ദുബായ് ഡ്യൂട്ടി ഫ്രീയിൽ 7 കോടിയുടെ നേട്ടം; വീണ്ടും കോടിപതിയായി മലയാളി

dubai-dutyfree
SHARE

ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ മലയാളിക്ക് കോടികൾ. അബുദാബിയിൽ ജോലി ചെയ്യുന്ന എറണാകുളം മുളന്തുരുത്തി സ്വദേശി സൂരജ് അനീദി(35)നാണ് ഏഴ് കോടിയിലേറെ രൂപ(10 ലക്ഷം യുഎസ് ഡോളർ) സമ്മാനം ലഭിച്ചത്.

ജനുവരി 20ന് ഒാൺലൈൻ വഴിയാണ് സൂരജ് അനീദ്  4645  നമ്പർ ടിക്കറ്റെടുത്തത്. ഇന്ന് നടന്ന നറുക്കെടുപ്പിൽ വിജയിയായ വിവരം ഫെയ്സ്ബുക്ക് ലൈവിലൂടെ അറിഞ്ഞപ്പോൾ ആദ്യം വിശ്വസിക്കാനായില്ലെന്നു സൂരജ് പറഞ്ഞു. ദുബായ് ഡ്യൂട്ടി ഫ്രീ സമ്മാനം നേടുന്ന 350–ാമത്തെ വിജയിയാണ് കഴിഞ്ഞ 5 വർഷമായി യുഎഇയിലുള്ള സൂരജ്. തലസ്ഥാന നഗരിയിലെ ബാങ്കിൽ കസ്റ്റംസ് സർവീസ് വിഭാഗത്തിൽ ജോലി ചെയ്യുന്ന ഇദ്ദേഹം ഭാര്യക്കും മകൾക്കുമൊപ്പം അബുദാബിയിലാണ് താമസം.

MORE IN GULF
SHOW MORE
Loading...
Loading...