കോവിഡ് പരിശോധനയുടെ ഇടവേള കുറച്ചു; അബുദാബിയിലെത്താൻ ഇനി വലിയ കടമ്പ

abu-dhabi-covid-test.jpg.image.845.440
SHARE

നാളെ മുതൽ അബുദാബിയിലേക്കുള്ള പ്രവേശനത്തിന് നിബന്ധനകൾ കർശനമാക്കി. 48 മണിക്കൂറിനകമുള്ള പിസിആർ ടെസ്റ്റോ 24 മണിക്കൂറിനകമുള്ള ലേസർ ഡിപിഐ ടെസ്റ്റോ നടത്തി നെഗറ്റീവ് ഫലമുള്ളവരെ മാത്രമേ പ്രവേശിപ്പിക്കൂ.

നിലവിൽ 72 മണിക്കൂറിനകം എടുത്ത പിസിആർ/ഡിപിഐ മതിയായിരുന്നു. തുടർച്ചയായി 2 തവണ ഡിപിഐ ടെസ്റ്റ് എടുത്ത് അബുദാബിയിലേക്കു പ്രവേശിക്കാനാവില്ല.

കോവിഡ് പകർച്ച തടഞ്ഞ്  പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണമെന്ന് ദേശീയ അത്യാഹിത ദുരന്ത നിവാരണ സമിതി അറിയിച്ചു.

അബുദാബിയിൽ തുടരുകയാണെങ്കിൽ

48 മണിക്കൂറിനകമുള്ള പിസിആർ ടെസ്റ്റ് എടുത്ത് പ്രവേശിക്കുന്നവർ അബുദാബിയിൽ തുടരുകയാണെങ്കിൽ നാലാം ദിവസവും എട്ടാം ദിവസവും പിസിആർ ടെസ്റ്റ് എടുക്കൽ നിർബന്ധം. 24 മണിക്കൂറിനകം എടുത്ത ലേസർ ഡിപിഐ ടെസ്റ്റ് നെഗറ്റീവ് ഫലവുമായി പ്രവേശിക്കുന്നവർ അബുദാബിയിൽ തുടരുകയാണെങ്കിൽ മൂന്നാം ദിവസവും ഏഴാം ദിവസവും പിസിആർ ടെസ്റ്റ് എടുക്കണം.

പരിശോധിച്ചില്ലെങ്കിൽ പിഴ

നിശ്ചിത ദിവസം പിസിആർ ടെസ്റ്റ് എടുക്കാത്തവർക്ക് 5000 ദിർഹമായിരിക്കും പിഴ.

വാക്സീൻ സ്വീകരിച്ചാൽ

രണ്ടാമത്തെ ഡോസ് വാക്സീൻ എടുത്ത് 28 ദിവസം കഴിഞ്ഞാണ് അൽഹൊസൻ ആപ്പിൽ 'ഇ' തെളിയുക. ഇങ്ങനെയുള്ളവർക്ക് പരിശോധന കൂടാതെ അതിർത്തി കടക്കാനാവും. എന്നാൽ ആഴ്ചതോറും പിസിആർ ടെസ്റ്റ് എടുത്താലെ ആപ്പിൽ 'ഇ' നിലനിർത്താനാകൂ.

MORE IN GULF
SHOW MORE
Loading...
Loading...