തിരഞ്ഞെടുക്കപ്പെടുന്ന വിദേശികൾക്കും പൗരത്വം; ചരിത്രം കുറിച്ച് യുഎഇ

uae-30
SHARE

യുഎഇയുടെ പൗരത്വ നിയമത്തിൽ ചരിത്രപരമായ മാറ്റം പ്രഖ്യാപിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന വിദേശികൾക്ക് പൗരത്വം നൽകുമെന്ന് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അറിയിച്ചു. നിക്ഷേപകര്‍ക്കും വിവിധ മേഖലകളിലെ പ്രതിഭകള്‍ക്കുമാണ് പൗരത്വം അനുവദിക്കുന്നത്.

തിരഞ്ഞെടുക്കപ്പെടുന്ന വിദേശ നിക്ഷേപകർ, ശാസ്ത്രജ്ഞർ, ഡോക്ടര്‍മാർ, എഞ്ചിനീയർമാർ, കലാകാരൻമാർ, എഴുത്തുകാർ ഇവരുടെ കുടുംബാംഗങ്ങൾ എന്നിവരുള്‍പ്പെടെയുള്ള വിദഗ്ധര്‍ക്കും പ്രഫഷണലുകള്‍ക്കുമാണ് യുഎഇ പൗരത്വം അനുവദിക്കാൻ തീരുമാനമായത്. ഇതുസംബന്ധിച്ച പൗരത്വ നിയമ ഭേദഗതികള്‍ അംഗീകരിച്ചുകൊണ്ട് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം തീരുമാനം പ്രഖ്യാപിച്ചു. 

യുഎഇ മന്ത്രിസഭ, അതത് എമിറേറ്റുകളിലെ ഭരണാധികാരികളുടെ കോര്‍ട്ടുകള്‍, എക്സിക്യൂട്ടീവ് കൗണ്‍സിലുകള്‍ എന്നിവയാണ് പൗരത്വം നല്‍കാന്‍ യോഗ്യരായവരെ നോമിനേറ്റ് ചെയ്യുന്നത്. ഇതിനായി ഓരോ വിഭാഗത്തിലും പ്രത്യേക മാനദണ്ഡങ്ങൾ ഏർപ്പെടുത്തും. അവരുടെ സ്വന്തം രാജ്യത്തിന്റെ പൗരത്വം നഷ്‍ടപ്പെടാതെ തന്നെ യുഎഇ പൗരത്വം കൂടി അനുവദിക്കുമെന്നും ഷെയ്ഖ് മുഹമ്മദ് വ്യക്തമാക്കി. ഇതാദ്യമായാണ് യുഎഇ ഇരട്ട പൗരത്വം അനുവദിക്കുന്നത്. രാജ്യത്തിന്റെ വികസനത്തിന് മുതൽക്കൂട്ടാകുന്ന പുതിയ പ്രതിഭകളെ ആകർഷിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും ഷെയ്ഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു. മലയാളികൾ ഉൾപ്പെടെ നിരവധിപേർക്ക് ഇതിന്റെ ഗുണം ലഭിക്കും. നിലവിൽ നിരവധി മലയാളികൾക്ക് യുഎഇയുടെ ഗോൾഡൻ വീസ നൽകിയിട്ടുണ്ട്. 

MORE IN GULF
SHOW MORE
Loading...
Loading...