കാമുകിക്ക് ട്രാഫിക് പിഴ അടയ്ക്കാൻ ഭാര്യയുടെ ക്രെഡിറ്റ് കാർഡ്; ഭർത്താവ് 'കുടുങ്ങി'

lover-card
SHARE

കാമുകിക്ക് ലഭിച്ച ട്രാഫിക് പിഴ അടയ്ക്കാൻ ഭാര്യയുടെ ക്രെഡിറ്റ് കാർഡിൽ നിന്ന് പണമെടുത്ത് ഭർത്താവ്. ദുബായിലാണ് സംഭവം. തന്റെ ക്രെഡിറ്റ് കാർഡ് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് കാണിച്ചാണ് സ്ത്രീ പൊലീസിൽ പരാതി നൽകിയത്. തുടർന്നുള്ള അന്വേഷണത്തിലാണ് ഭർത്താവാണ് പണം പിൻവലിച്ചതെന്ന് അറിയുന്നത്.

ട്രാഫിക് പഴിയടയക്കാൻ അപരിചിതനായ ഒരാൾ തന്റെ ക്രെഡിറ്റ് കാർഡ് മോഷ്ടിച്ചുവെന്നാണ് സ്ത്രീ പരാതി നൽകിയത്. ഉ‍ടൻ തന്നെ ബാങ്കില്‌ വിളിച്ച് കാർഡ് ബ്ലോക്ക് ചെയ്യാനും അവർ ആവശ്യപ്പെട്ടു. ഭർത്താവിന്റെ കാമുകിയാണ് ട്രാഫിക് നിയമം ലംഘിച്ചതിന് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചതെന്ന് പൊലീസ് കണ്ടെത്തി. കാർഡ് കൈവശമുള്ളയാളെ കണ്ടെത്തി പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു. തന്റെ കാമുകൻ വിവാഹിതനാണെന്ന് ഇവർ അറിയുന്നതും ഇപ്പോഴാണെന്നാണ് യുവതി വ്യക്തമാക്കിയതെന്ന് പൊലീസ് പറയുന്നു. 

ഇതൊരു വിചിത്രമായ കേസാണെന്നാണ് പൊലീസ് ഉദ്യോഗസ്ഥൻ പറയുന്നതെന്നാണ് ഗൾഫ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കാമുകിക്ക് ട്രാഫിക് പഴി അടയ്ക്കാൻ ഭർത്താവ് തന്റെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച വിവരം ഭാര്യക്ക് അറിയില്ല. തന്റെ കാമുകന് ഭാര്യുണ്ടെന്ന വിവരം കാമുകിക്ക് അറിയില്ല. ഭർത്താവിന് കാമുകി ഉണ്ടെന്ന വിവരം ഭാര്യക്കും അറിയില്ല. പൊലീസ് വ്യക്തമാക്കി. 

MORE IN GULF
SHOW MORE
Loading...
Loading...