മലയാളി യുവാവ് ഒമാനിൽ തൂങ്ങി മരിച്ചു

prasanth-thampi.jpg.image.845.440
SHARE

പത്തനംതിട്ട സ്വദേശിയെ ഒമാനിലെ നിസ്​വയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോന്നി പയ്യാനമൺ സ്വദേശി പ്രശാന്ത്​ തമ്പിയാണ്​ (33) മരിച്ചത്​. ജെസിബി ഒാപറേറ്ററായിരുന്നു. ഇബ്രയിൽ ജോലി ചെയ്​തിരുന്ന പ്രശാന്ത്​ ഒന്നരമാസം മുമ്പാണ്​ നിസ്​വയിലേക്ക്​ വന്നത്​. വെള്ളിയാഴ്​ച രാത്രി പന്ത്രണ്ടരയോടെ ഫെയ്സ്​ബുക്കിൽ മരിക്കാൻ പോവുകയാണെന്ന പോസ്​റ്റ്​ ഇട്ട ശേഷം ജെസിബിയുടെ കൈ ഉയർത്തി അതിൽ തൂങ്ങുകയായിരുന്നു.

അവിവാഹിതനാണ്​.  നിസ്​വ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങൾ നടന്നു വരുകയാണ്​.

MORE IN GULF
SHOW MORE
Loading...
Loading...