നറുക്കെടുപ്പിൽ മലയാളിക്ക് 40 കോടി രൂപ സമ്മാനം; പക്ഷേ, ഭാഗ്യവാനെ കാത്തിരിക്കുന്നു

big-ticket-new
SHARE

കോടിപതിയായ ആ മലയാളിയെ കണ്ടെത്താൻ അധികൃതർ മലയാളി സമൂഹത്തിന്റെ സഹായം തേടുന്നു. ഇന്നലെ നറുക്കെടുത്ത അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലെ ഒന്നാം സമ്മാനമായ 40 കോടിയോളം രൂപ (20 ദശലക്ഷം ദിർഹം) നേടിയ മലയാളിയായ എൻ.വി.അബ്ദുസ്സലാമിനെയാണ് അധികൃതർ അന്വേഷിക്കുന്നത്. ‌

അബ്ദുസ്സലാമിനെ അറിയാവുന്നവർ തങ്ങളെ  02 201 9244 എന്ന നമ്പരിലോ help@bigticket.ae എന്ന ഇ മെയിലിലോ  ബന്ധപ്പെടണമെന്ന് അഭ്യർഥിക്കുകയും ചെയ്യുന്നു. ഒാൺലൈൻ വഴി ഡിസംബർ 29നാണ് അബ്ദുസ്സലാം ഭാഗ്യം കൊണ്ടുവന്ന  323601 നമ്പർ ടിക്കറ്റ് എടുത്തത്. ഇദ്ദേഹം നൽകിയ രണ്ട് ഫോൺ നമ്പരുകളിലൊന്ന് തെറ്റാണ്. മറ്റൊന്ന് സ്വിച്ഡ് ഒാഫുമാണ്. സമ്മാനം നേടിയ വിവരം ഇ–മെയിലായി അറിയിച്ചിട്ടുണ്ട്. ഇതിന്റെ മറുപടിക്കായും കാത്തിരിക്കുന്നു

ഇന്നലെ തന്നെ നടന്ന മറ്റു നറുക്കെടുപ്പുകളിൽ യുഎഇയിൽ താമസിക്കുന്ന മലയാളി സാജു തോമസ് 6 കോടിയോളം രൂപ (30 ലക്ഷം ദിർഹം)യും പാക്കിസ്ഥാനി ഇജാസ് റാഫി കിയാനി 2 കോടിയോളം രൂപ (10 ലക്ഷം ദിർഹം)യും നേടി.

അതേസമയം, സമ്മാനം നേടിയ അബ്ദുസ്സലാമെന്ന വ്യാജേന മറ്റു ചിലരുടെ ചിത്രങ്ങൾ ചേർത്ത് പ്രചരിപ്പിക്കുന്നത് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതിനെതിരെ നടപടിയുണ്ടാകുമെന്നാണ് കരുതുന്നത്.

MORE IN GULF
SHOW MORE
Loading...
Loading...