സൗദിയില്‍ സ്ത്രീകള്‍ക്ക് ഇനി രക്ഷിതാവിന്‍റെ സമ്മതമില്ലാതെ പേര് മാറ്റാം: അനുമതി

gulf
SHARE

സൗദിയിൽ സ്ത്രീകൾക്ക് രക്ഷിതാവിന്‍റെ സമ്മതമില്ലാതെ പേര് മാറ്റാൻ അനുമതി. പേര് ഉൾപ്പെടെ വ്യക്തിഗത, സ്വകാര്യ വിവരങ്ങൾ മാറ്റുന്നതിന് രക്ഷിതാവിന്‍റെ സമ്മതം വേണ്ടതില്ലെന്ന് വ്യക്തമാക്കി സിവിൽ ചട്ടങ്ങളിൽ ആഭ്യന്തരമന്ത്രാലയം ഭേദഗതി വരുത്തി. 18 വയസ് പൂർത്തിയാക്കിയവർക്കാണ് സ്വന്തമായി പേര് മാറ്റാൻ അനുമതിയുള്ളത്.  

സൗദി സ്വദേശിയായ പ്രായപൂർത്തിയായ പുരുഷനോ സ്ത്രീക്കോ അവരുടെ ആദ്യ പേര്, കുടുംബപ്പേര്, മക്കളുടെ പേര്, വൈവാഹിക സാഹചര്യം എന്നിവ രക്ഷിതാവിന്‍റെ സമ്മതമില്ലാതെ മാറ്റുന്നതിന് അനുമതി നൽകുന്നതാണ് പുതിയ നിയമഭേദഗതി. ഓൺലൈനിൽ അപ്പോയിൻമെന്‍റ് എടുത്തശേഷം സിവിൽ സ്റ്റാറ്റസ് ഓഫീസിൽ നേരിട്ടെത്തി നടപടിക്രമങ്ങൾ ചെയ്യാനാകും. 18 വയസ് പൂർത്തിയാക്കിയവർക്ക് മാത്രമാണ് പേര് മാറ്റാൻ അനുമതിയുള്ളത്. 18 വയസിന് താഴെയുള്ളവർക്ക് പേര് മാറ്റുന്നതിന് രക്ഷിതാവിന്‍റെ അനുമതി ആവശ്യമാണ്. അത് ഓൺലൈൻ വഴിയും ലഭ്യമാക്കാനാകും. നിയമപരമായ രക്ഷിതാവ് വഴിയും പേര് മാറ്റാനാകും. ഒരു തവണമാത്രമേ പേര് മാറ്റാൻ അനുമതി നൽകൂ. മുൻപിലത്തെ പേരിലേക്ക് തിരികെപ്പോകാനും അനുമതിയുണ്ടാകും. 

2019 ആഗസ്റ്റ് മുതലാണ് രക്ഷാധികാരിയില്ലാതെ പാസ്പോർട്ട് എടുക്കാനും രാജ്യം വിട്ട് യാത്ര ചെയ്യാനും വനിതകൾക്ക് അനുമതി നൽകിത്തുടങ്ങിയത്. സൌദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻറെ വിഷൻ 2030ന്‍റെ ഭാഗമായി സ്ത്രീകൾക്ക് ലൈസൻസ് അനുവദിക്കുകയും രാത്രിയിൽ ജോലി ചെയ്യുന്നതിന് അനുമതി നൽകുകയും ചെയ്തതിന് പിന്നാലെയാണ് പുതിയ നിയമഭേദഗതി.

MORE IN GULF
SHOW MORE
Loading...
Loading...