ബ്രിട്ടണ്‍ വലിയ യുദ്ധത്തില്‍; മലയാളികളടക്കം സുരക്ഷിതര്‍; ആശ്വാസവിവരം

covid19-libin
SHARE

ബ്രിട്ടനിൽ മറ്റുള്ളവർ കരുതുംപോലെ ആശങ്കപ്പെടേണ്ടതായി ഒന്നുമില്ലെന്ന് മുൻ യുഎഇ പ്രവാസിയും ഇപ്പോൾ ബ്രിട്ടനിൽ ഉദ്യോഗസ്ഥനുമായ ലിബിൻ അലക്സാണ്ടർ.  ജനിതക മാറ്റംവന്ന കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തെങ്കിലും മലയാളികളടക്കം എല്ലാവരും സുരക്ഷിതരാണ്. കരുതലിന്റെയും അതീവജാഗ്രതയുടെയും ദിനങ്ങളാണ് കടന്നുപോകുന്നത്. എങ്കിലും സർക്കാർ ആരോഗ്യസുരക്ഷയും സഹായവും ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം മനോരമ ഒാൺലൈനിനെ അറിയിച്ചു.

ഇന്നും ഇന്നലെയുമായി ഒരുപാട്  പേർ എന്നെ വിളിച്ച് ആശങ്കയോടെ കാര്യങ്ങൾ അനേഷിക്കുന്നു. പലർക്കും ബ്രിട്ടനിലെ വാർത്തകൾ ഭയം  നൽകുന്നത് ആയിരുന്നു.

ബ്രിട്ടൻ  വലിയ ഒരു യുദ്ധത്തിൽ ആണ്. കൊറോണ വൈറസ് എന്ന മഹാമാരിയെ വളരെ മികച്ച രീതിയിൽ ആണ് ഗവണ്മെന്റ് നേരിടുന്നത്. എന്‍എച്ച്എസും പ്രിയപ്പെട്ട ഡോക്ടർമാരും നഴ്സുമാരുമെല്ലാം മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. നാട്ടിലെ പ്രിയപ്പെട്ടവരോട് ഒരിക്കൽക്കൂടി പറയുകയാണ്, നാട് വിട്ട് ഇവിടെ ജോലിക്കു വന്ന എന്നെ പോലെ ആയിരങ്ങൾക്ക് ഈ നാട് എല്ലാം സുരക്ഷയും നൽകുന്നുണ്ട്. നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും.

MORE IN GULF
SHOW MORE
Loading...
Loading...