ഇ ബാലറ്റ് ഗൾഫില്ല; പ്രവാസികൾക്ക് നിയമസഭാ വോട്ട് നഷ്ടമായേക്കും

election-commission-01
SHARE

കേരളത്തില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് ഇലക്ട്രോണിക് തപാല്‍ വോട്ട് ചെയ്യാന്‍ അവസരം ലഭിച്ചേക്കില്ല. പ്രവാസികള്‍ക്കായി ഏര്‍പ്പെടുത്താന്‍ ഒരുങ്ങുന്ന ഇ ബാലറ്റ് സംവിധാനത്തിന്‍റെ ആദ്യഘട്ട പരിഗണന പട്ടികയില്‍ ഗള്‍ഫ് രാജ്യങ്ങളില്ല. ഇ ബാലറ്റ് നടപ്പാക്കാന്‍ ആവശ്യമായ ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ സ്ഥാനപതികാര്യാലയങ്ങളില്‍ ഉറപ്പുവരുത്തണമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. 

അമേരിക്ക, കാനഡ, ന്യൂസിലാന്‍ഡ്, ജപ്പാന്‍, ഒാസ്ട്രേലിയ, ജര്‍മ്മനി, ഫ്രാന്‍സ്, ദക്ഷിണ ആഫ്രിക്ക എന്നീ രാജ്യങ്ങളിലെ പ്രവാസി ഇന്ത്യക്കാര്‍ക്കായിരിക്കും ഇ താപാല്‍ വോട്ട് രേഖപ്പെടുത്താന്‍ ആദ്യഘട്ടത്തില്‍ അവസരം ലഭിക്കുക. ഗള്‍ഫ് രാജ്യങ്ങളില്‍ ഇ തപാല്‍ വോട്ട് ഏര്‍പ്പെടുത്തതിന് അവിടത്തെ ഭരണകൂടവുമായി കൂടുതല്‍ ചര്‍ച്ച നടത്തേണ്ടതുണ്ടെന്നാണ് വിദേശകാര്യമന്ത്രാലയം നല്‍കുന്ന സൂചന. തിരഞ്ഞെടുപ്പ് കമ്മിഷനിലെയും വിദേശകാര്യമന്ത്രാലയത്തിലെയും ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നു. സ്ഥാനപതികാര്യാലയങ്ങളില്‍ ആവശ്യത്തിന് ഉദ്യോഗസ്ഥരെ ഉറപ്പുവരുത്തണമെന്ന് വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു.

കേരളം, തമിഴ്നാട്, അസം, ബംഗാള്‍, പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഇ തപാല്‍ വോട്ട് ഏര്‍പ്പെടുത്താന്‍ സാങ്കേതികമായും ഭരണപരമായും ഒരുക്കമാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കിയിരുന്നു. ബാലറ്റ് പേപ്പര്‍ ഡൗണ്‍ലോഡ് ചെയ്ത് സ്ഥാനപതികാര്യാലയം പ്രവാസി വോട്ടര്‍ക്ക് നല്‍കും. വോട്ട് രേഖപ്പെടുത്തിയ ശേഷം സാക്ഷ്യപത്രത്തോടൊപ്പം ബാലറ്റ് കൈമാറണം. ഇ തപാല്‍ വോട്ടുകള്‍ അതത് മണ്ഡലത്തില്‍ കൃത്യമായി എത്തുന്നുവെന്നതിന്‍റെ ഉത്തരവാദിത്വം ചീഫ് ഇലക്ട്രല്‍ ഒാഫീസര്‍മാര്‍ക്കായിരിക്കും.

MORE IN GULF
SHOW MORE
Loading...
Loading...