യുഎഇയുടെ കോവിഡ് വാക്‌സീൻ പൊതുജനങ്ങൾക്ക് നൽകിത്തുടങ്ങി; സൗജന്യം

uar-vaccine
SHARE

യുഎഇ ഔദ്യോഗികമായി അംഗീകരിച്ച കോവിഡ് വാക്‌സീൻ പൊതുജനങ്ങൾക്ക് നൽകിത്തുടങ്ങി. ചൈനീസ് കമ്പനിയായ സിനോഫാം വികസിപ്പിച്ച വാക്സീനാണ് സൌജന്യമായി വിതരണം ചെയ്യുന്നത്. അതേസമയം, ബഹ്റൈനിൽ സ്വദേശികൾക്കും പ്രവാസികൾക്കും സൗജന്യമായി കോവിഡ് വാക്സീൻ നൽകും. 

യുഎഇ ആരോഗ്യപ്രതിരോധമന്ത്രാലയത്തിൻറെ 80050 എന്ന നമ്പരിൽ വിളിച്ച് അപ്പോയിന്റ്മെന്റ് എടുത്തശേഷമാണ് വാക്സീൻ സ്വീകരിക്കാനെത്തേണ്ടത്. അബുദാബിയിലെ സേഹയ്ക്ക് കീഴിലുള്ള ആശുപത്രികളിൽ നിന്ന് സൌജന്യമായി വാക്സീൻ ലഭ്യമാകും. മുസഫ, അൽ ഐൻ, അൽ ദഫ്ര എന്നിവിടങ്ങളിലെ 18 ആശുപത്രികളിലൂടെയും മെഡിക്കൽ സെന്ററുകളിലൂടെയുമാണ് വിപിഎസ് ഹെൽത്ത്കെയർ കോവിഡ്‌ വാക്സീൻ നൽകുന്നത്. ദുബായിൽ പാർക്സ് ആൻഡ് റിസോർട്സ് ഫീൽഡ് ആശുപത്രി, ഷാർജയിൽ വാസിത് മെഡിക്കൽ സെൻറർ, അജ്മാനിൽ അൽ ഹുമൈദിയ സെൻറർ ഉമ്മൽ ഖുവൈനിൽ അൽബെയ്ത് മെത് വാഹിത് സെൻറർ, ഫുജൈറയിൽ മുറാഷീദ് മെഡിക്കൽ സെൻറർ എന്നിവിടങ്ങളിൽ നിന്നും സിനോഫാം വാക്സീൻ സ്വീകരിക്കാം. 86 ശതമാനമാണ് സിനോഫാം വാക്സീൻറെ ഫലപ്രാപ്തി.

അതേസമയം, ബഹ്റൈനിൽ താമസിക്കുന്ന 18വയസിന് മുകളിലുള്ള എല്ലാവർക്കും കോവിഡ് വാക്സീൻ സൌജന്യമായിരിക്കുമെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ വ്യക്തമാക്കി. രാജ്യത്തെ 27 മെഡിക്കൽ സെൻററുകൾ വഴിയായിരിക്കും വിതരണം, പ്രതിദിനം 5,000 മുതൽ 10,000 വരെ വാക്സിനേഷനാണ് സർക്കർ ലക്ഷ്യമിടുന്നത്. യുഎഇ, ചൈന സഹകരണത്തോടെ നിർമിച്ച സിനോഫാം അമേരിക്കൻ നിർമിത ഫൈസർ വാക്സീൻ എന്നിവയ്ക്കാണ് ബഹ്റൈൻ അനുമതി നൽകിയിരിക്കുന്നത്.

MORE IN GULF
SHOW MORE
Loading...
Loading...