യുഎഇ ഔദ്യോഗിക അംഗീകാരം നൽകി; വാക്‌സീന് 86% ഫലപ്രാപ്തി

UAE-Vaccine-09
SHARE

ചൈനയുടെ സഹകരണത്തോടെ നിർമിച്ച വാക്സീന് യുഎഇ ഔദ്യോഗിക അംഗീകാരം നൽകി. വാക്‌സീൻ 86% ഫലപ്രാപ്തിയുള്ളതാണെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. അംഗീകാരം നൽകിയ സാഹചര്യത്തിൽ എല്ലാവർക്കും വാക്‌സീൻ ഉപയോഗിക്കാൻ ഉടൻ അനുമതി നൽകും.  അതേസമയം, റഷ്യയുടെ സ്പുട്നിക് 5 വാക്സീൻ മൂന്നാംഘട്ട പരീക്ഷണം അബുദാബിയിൽ ആരംഭിച്ചു. 

ആബുദാബി ആരോഗ്യ വകുപ്പിൻറെ നേതൃത്വത്തിൽ ചൈനീസ് ഫാർമസ്യൂട്ടിക്കൽ കമ്പനി സിനോഫാം, അബുദാബി ആസ്ഥാനമായ നിർമിതബുദ്ധി സ്ഥാപനം ഗ്രൂപ്പ് 42  എന്നിവർ ചേർന്നാണ് വാക്സീൻ പരീക്ഷണം നടത്തിയത്. പരീക്ഷണഫലത്തിൻറെ അടിസ്ഥാനത്തിലാണ് എല്ലാവർക്കും ഇതേ വാക്സീൻ ഉപയോഗിക്കാൻ അനുമതി നൽകാനൊരുങ്ങുന്നത്. അടിയന്തിരഘട്ടങ്ങളിൽ വാക്‌സീൻ ഉപയോഗിക്കാൻ യുഎഇ സെപ്റ്റംബർ 14 മുതൽ അനുമതി നൽകിയിരുന്നു. ആൻറിബോഡിയെ നിർവീര്യമാക്കുന്നതിനുള്ള സെറോകോൺ‌വേർ‌ഷൻ നിരക്ക്  99 ശതമാനവും രോഗത്തെ തടയുന്നതിൽ 100 ശതമാനം ഫലപ്രാപ്തിയും വാക്സീൻ ഉറപ്പുനൽകുന്നതായും ആരോഗ്യപ്രതിരോധമന്ത്രാലയം വ്യക്തമാക്കി. ആദ്യരണ്ടു ഘട്ടങ്ങളിലായി ചൈനയിൽ നടത്തിയ പരീക്ഷണത്തിന് ശേഷം മൂന്നാം ഘട്ടമായി അബുദാബിയിൽ വാക്സീൻ പരീക്ഷണം നടത്തിയത്. 125 രാജ്യക്കാരായ 31,000 അധികംപേരാണ് പരീക്ഷണത്തിൽ പങ്കാളിളായത്.  വാക്സിൻ സ്വീകരിച്ചവരിൽ ഗുരുതരമായ പാർശ്വഫലങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ദേശീയ അത്യാഹിത, ദുരന്ത നിവാരണ സമിതി വ്യക്തമാക്കിയിരുന്നു. അതേസമയം, ആദ്യഘട്ടമായി 500പേരിൽ റഷ്യൻ നിർമിത  സ്പുട്നിക് 5 വാക്സീൻ പരീക്ഷണം അബുദാബിയിൽ നടത്തുമെന്ന് അധികൃതർ അറിയിച്ചു. താൽപര്യമുള്ളവർ www.v4v.ae. വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യണം. യുഎഇയിലെ രണ്ടാമത്തെ വാക്സീൻ പരീക്ഷണമാണിത്,

MORE IN GULF
SHOW MORE
Loading...
Loading...