ജൈടെക്സ് സാങ്കേതിക വാരാഘോഷത്തിന് ദുബായിൽ തുടക്കം

GitexDubai
SHARE

പുത്തൻ സാങ്കേതികവിദ്യകളും നൂതനാശയങ്ങളും അവതരിപ്പിക്കുന്ന ജൈടെക്സ് സാങ്കേതിക വാരാഘോഷത്തിന് ദുബായിൽ തുടക്കം. കേരള സ്റ്റാർട്അപ് മിഷൻറെ നേതൃത്വത്തിൽ ആറ് സ്റ്റാർട്അപ് കമ്പനികളും പങ്കെടുക്കുന്നുണ്ട്. ഇതാദ്യമായി ഇസ്രയേലിൽ നിന്നുള്ള കമ്പനികളും സാങ്കേതികവിദ്യകൾ അവതരിപ്പിക്കാൻ ദുബായിൽ എത്തി.  

കോവിഡ് മഹാമാരി കാരണം നിലച്ച 2020ലെ ഏറ്റവും പ്രധാന്യമർഹിക്കുന്ന സാങ്കേതികവിദ്യകളുടെ പരിപാടിയെന്ന മുഖവുരയോടെയാണ് ദുബായ്  വേൾഡ് ട്രേഡ് സെൻ്ററിൽ ജൈടെക്സ് പുരോഗമിക്കുന്നത്.  ഇന്ത്യയടക്കം 60 രാജ്യങ്ങളിൽ നിന്നുള്ള 1,600 സ്ഥാപനങ്ങളാണ് സാങ്കേതിക വിദ്യകൾ പ്രദർശിപ്പിക്കുന്നത്. 300 സ്റ്റാർട്ട് അപ്പുകളും പങ്കെടുക്കുന്നുണ്ട്. കേരളത്തിൽ നിന്ന് ആറ് സ്റ്റാർട്ട്അപ്പ് കമ്പനികളാണ് സാങ്കേതികവിദ്യകൾ പരിചയപ്പെടുത്താനും നിക്ഷേപകരെ ആകർഷിക്കാനുമായി ദുബായിലെത്തിയത്.

MORE IN GULF
SHOW MORE
Loading...
Loading...