അബുദാബിയിൽ മലയാളിക്ക് 24 കോടി; ബിഗ് ടിക്കറ്റിൽ മഹാഭാഗ്യം

abudhabi-luck
SHARE

ചെറിയൊരു ഇടവേളയ്ക്ക് ശേഷം കോടികളുടെ ഭാഗ്യം വീണ്ടും മലയാളിക്ക്. ഇന്ന് അബുദാബിയിൽ നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 1.2 കോടി ദിർഹം (24.13 കോടി രൂപ) കോട്ടയം െചങ്ങളം മങ്ങാട്ട് സ്വദേശി ജോർജ് ജേക്കബിന് ലഭിച്ചു. യുഎഇ ദേശീയ ദിനം ആഘോഷിക്കുന്ന വേളയിൽ ലഭിച്ച സമ്മാനം മലയാളി സമൂഹത്തിന് ഒന്നടങ്കം സന്തോഷം പകർന്നു. 20 വർഷമായി യുഎഇയിലുള്ള ജോർജ് ജേക്കബ് ദുബായ് ഒമേഗ മെഡിക്കൽസ് മാനേജരായി ജോലി ചെയ്തുവരികയാണ്. 2 വർഷമായി തനിച്ചും കൂട്ടുകാർ ചേർന്നും ടിക്കറ്റെടുത്തുവരുന്നു. ഇത്തവണ തനിച്ചെടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.

കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പ്രാർഥനയുടെ ഫലം.  തുക എന്തു ചെയ്യണമെന്നു കുടുംബാംഗങ്ങളുമായി ചർച്ച ചെയ്തു പിന്നീട് തീരുമാനിക്കും. കോടിപതിയായി എന്നു കരുതി ഈ രാജ്യം വിട്ടുപോകാൻ ഉദ്ദേശിക്കുന്നില്ലെന്നും ജോർജ് പറഞ്ഞു. ഒത്തിരി ബുദ്ധിമുട്ട് അനുഭവിച്ചു വളർന്നയാളാണെന്നും അതുകൊണ്ടുതന്നെ സമ്മാനത്തിൽനിന്ന് ഒരു വിഹിതം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകുമെന്നും പറഞ്ഞു.

ഭാര്യ ബിജി ജോർജ് (നഴ്സ്, റാഷിദ് ഹോസ്പിറ്റൽ), മക്കളായ ഡാലിയ ജോർജ്, ഡാനി ജോർജ് എന്നിവരോടൊപ്പം ദുബായിലാണ് താമസം. ജോർജിനെ കൂടാതെ 3 മലയാളികളടക്കം 5 പേർക്കു 40,000 മുതൽ 5 ലക്ഷം ദിർഹം വരെ ലഭിച്ചിട്ടുണ്ട്.

MORE IN GULF
SHOW MORE
Loading...
Loading...