കടമ്പകള്‍ താണ്ടി മറിയം ത്വാരിശ്; ദുബായ് ആംബുലൻസിലെ ആദ്യ സ്വദേശി വനിതാ ഡോക്ടർ

emergency-doctor.jpg.image.845.440 (1)
SHARE

ജീവിത വൈതരണികൾ താണ്ടി വൈദ്യരംഗത്ത് നിലയുറപ്പിച്ച് മറിയം ത്വാരിശ് അൽ മൻസൂരി. ദുബായ് ആംബുലൻസ് സർവീസിൽ ഫീൽഡ് രംഗത്തുള്ള ആദ്യ സ്വദേശിനിയായ വനിതാ ഡോക്ടറാണ് മറിയം. ഏതു സമയത്തും എവിടെയും ഓടിയെത്തി ചികിത്സ നൽകുക വനിതകൾക്ക് എളുപ്പമല്ല .  എന്നാൽ മറിയമിന് അതിപ്പോൾ വഴങ്ങിയിരിക്കുന്നു. മഹാമാരിയുടെ കാലം ഈ രംഗം രാപകൽ ഭേദമില്ലാതെ അനിവാര്യമാണെന്ന് തെളിയിച്ചു. പെതു സമൂഹത്തിന്റെ പിന്തുണ ഏറി വന്നു. ആരോഗ്യരംഗം അവഗണിക്കാനാകാത്ത തലമാണെന്ന് പച്ചവെള്ളം പോലെ കോവിഡ് കാലം തെളിയിച്ചു.  

കൂടുതൽ ഡോക്ടർമാരും നഴ്സുമാരും ഫീൽഡ് ആശുപത്രികളിലും ആംബുലൻസിലും വേണെമെന്ന് ഏവർക്കും ബോധ്യപ്പെട്ട സമയം. ഈ രംഗത്തെ വിപരീത  സാഹചര്യങ്ങളും വെല്ലുവിളികളും നേർത്തു വന്നതു മഹമാരി ക്കാലത്താണെന്നും ഡോ. മറിയം സൂചിപ്പിച്ചു.

ദുബായ് ആംബുലൻസിലെ ആദ്യത്തെ വനിതാ ഡോക്ടറായ മറിയം അൽ മൻസൂരി മടുപ്പില്ലാതെ തൊഴിലെടുക്കുന്നു. കൂടുതൽ സ്വദേശി വനിതകൾക്ക് ഫീൽഡ് ചികിത്സാ മേഖലയിലേക്കു  കടന്നു വരാൻ പ്രചോദനമാണ് മറിയമിന്റെ സേവന വിജയം.  വിത്യസ്തമായ തൊഴിൽ രംഗത്ത് പ്രവർത്തിക്കാനും ഏതു വിധം സമ്മർദങ്ങളും അതിജയിക്കാനും പ്രാപ്തരാണ് സ്വദേശി വനിതകളെന്ന് ഡോ. മറിയം തെളിയിച്ചതായി ദുബായ് ആംബുലൻസ് സർവീസ് ഡയറക്ടർ ഖലീഫ ബ്ൻ ദറായ് അഭിപ്രായപ്പെട്ടു. ഉയർന്ന മാർക്കോടെ വിജയം നേടിയാണ് മറിയം അടിയന്തര ഫീൽഡ് ചികിത്സാരംഗത്ത് സേവനമനുഷ്ഠിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

'ജോലിയിൽ പ്രവേശിച്ച ആദ്യ ദിവസം തന്നെ കഴിവ് തെളിയിക്കണമെന്ന ഇച്ഛാശക്തി മനസ്സിനെ നയിച്ചിരുന്നു. തൊഴിൽ രംഗത്ത് തുടർച്ചയായി അതു യാഥാർഥ്യമാക്കാൻ സാധിച്ചു. മേലുദ്യോഗസ്ഥർ സേവന രംഗത്ത് പ്രോത്സാഹിപ്പിച്ചു. സ്വദേശി വനിതകളുടെ ശാക്തീകരണത്തിനു സർക്കാറും നിരന്തരം സഹായിക്കുന്നു. രോഗികളെയും പരുക്കേറ്റവരെയും ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള അവസരങ്ങൾ അവരെനിക്കു നൽകി . കോവിഡ് കാലത്ത് അതു കൂടുതലായിരുന്നു. പൊതു സമൂഹം തൊഴിലിന്റെ മഹിമ തിരിച്ചറിഞ്ഞു  ' - മറിയം നിറഞ്ഞ സംതൃപതിയോടെ  പറയുന്നു.

MORE IN GULF
SHOW MORE
Loading...
Loading...